Category: വത്തിക്കാൻ വാർത്തകൾ

ഫ്രാൻസിസ് പാപ്പ ആലപ്പുഴ രൂപത അംഗമായ ജോൺ ബോയ അച്ചനെ വത്തിക്കാന്റെ നയതന്ത്ര വകുപ്പിൽ നീയമിച്ചു.

ആഫ്രിക്കയിലെ ബുർക്കീനോ ഫാസോ എന്ന രാജ്യത്തെ നയതന്ത്ര കാര്യലയത്തിലാണ്‌ അച്ചന് ആദ്യനിയമന ഉത്തരവ്‌ ലഭിച്ചിട്ടുള്ളത്. റോമിലെ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സഭാനിയമത്തിൽ ഡോക്ടറേറ്റ്‌ നേടിയ ശേഷം നയതന്ത്ര ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന റോമിലുള്ള പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാഡമിയിൽ നയതന്ത്ര പരിശീലനം പൂർത്തിയാക്കി. 1701…

വത്തിക്കാനിലെ ഡിവൈൻ വർഷിപ്പിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള തിരുകർമങ്ങളുടെ വിശദീകരണം നൽകി.

വത്തിക്കാനിലെ ഡിവൈൻ വർഷിപ്പിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള തിരുകർമങ്ങളുടെ വിശദീകരണം നൽകി. കൊറോണ തുടരുന്ന സാഹചര്യത്തിൽ ഈ വരുന്ന ഈസ്റ്ററിനോട് അനുബന്ധിച്ച തിരുകർമങ്ങളിൽ കർദിനാൾ റോബർട്ടോ സാറായാണ് ഡിക്രീ പുറപെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കൊറോണ സാഹചര്യത്തിൽ മാർച്ച് മാസത്തിൽ നൽകിയ…

ഉത്തരാഖണ്ഡ് ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

റോം: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ചാമോലി ജില്ലയിൽ നന്ദാദേവി മഞ്ഞുമലയുടെ ഭാഗം ഇടിഞ്ഞുവീണ് ഉണ്ടായ ദുരന്തത്തിനിരകളായവരെ പാപ്പ ബുധനാഴ്ച (10/02/21) പൊതുദർശന പ്രഭാഷണ വേളയിൽ അനുസ്മരിക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും, മുറിവേറ്റവർക്കും…

ഫ്രാൻസീസ് പാപ്പയുടെ ഇറാഖ് സന്ദർശന പരിപാടികളുടെ ക്രമീകരണങ്ങൾ പൂർത്തിയാകുന്നു.

വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പയുമായി ഇന്നലെ നടന്ന അംബാസഡർമാരുടെ കൂടിക്കാഴ്ചക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്. ഐ.സ്. അഥവാ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ 2014 ൽ തകർത്ത പരി. അമലോത്ഭവ മാതാവിൻ്റെ പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ പാപ്പ സന്ദർശനം നടത്തും, അതിനായി കത്തീഡ്രലിൻ്റെ…

പതിവിന് വിപരീതമായി പാപ്പയുടെ വിഭൂതി ശുശ്രൂഷ പത്രോസിന്റെ ബസിലിക്കയില്‍

റോം: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പതിവിന് വിപരീതമായി ഫ്രാന്‍സിസ് പാപ്പായുടെ വിഭൂതി തിരുനാൾ കുർബാന ഇത്തവണ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കും. എല്ലാവര്‍ഷവും റോമിലെ അവന്തിനൊ കുന്നിലെ വിശുദ്ധ ആൻസെലമിൻറെ നാമത്തിലുള്ള ആശ്രമ ദേവാലയത്തിലും വിശുദ്ധ സബീനയുടെ നാമത്തിലുള്ള…

ആദ്യമായി ബിഷപ്പ്സ് സിനഡിന്റെ അണ്ടർ സെക്രട്ടറിയായി വനിത

വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ സിനഡിന്റെ അണ്ടര്‍ സെക്രട്ടറിമാരായി സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ട്, ഫാ. ലൂയി മരിന്‍ ഡി സാന്‍ മാര്‍ട്ടിന്‍ എന്നിവരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആദ്യമായിട്ടാണ് ഈ പദവിയില്‍ വനിത നിയമിക്കപ്പെടുന്നത്. ഫ്രഞ്ചുകാരിയായ സിസ്റ്റര്‍ നതാലി നിലവില്‍ ഷിക്കാഗോയിലെ കാത്തലിക്ക്…

ആഗോള മിഷൻ ഞായർ ഒക്ടോബർ 17 ആണ് ആചരിക്കുന്നത്.

വരുന്ന ഒക്ടോബർ 17 ന് ആചരിക്കുന്ന ആഗോള മിഷൻ ഞായർ സന്ദേശം ഫ്രാൻസീസ് പാപ്പാ പങ്കുവെച്ചു.അപസ്തോലൻമാരുടെ നടപടി പുസ്തകത്തിലെ “ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല.”(അപ്പ. പ്രവ. 4 : 20) എന്ന തിരുവചനങ്ങളെ ആധാരമാക്കിയാണ് പാപ്പ…

ഇറാഖിലുണ്ടായ ചാവേർ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേർ ആക്രമണത്തെ അപലപിച്ചും ദുഃഖം രേഖപ്പെടുത്തിയും ഫ്രാന്‍സിസ് പാപ്പ. ബുദ്ധിശൂന്യമായ നിഷ്ഠൂര പ്രവൃത്തിയാണിതെന്ന് പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഇറാഖിൻറെ പ്രസിഡൻറ് ബർഹം സലിഹിന് അയച്ച അനുശോചന സന്ദേശത്തിൽ…

7 പേർ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ചേർക്കാൻ തീരുമാനിച്ചു.

ഫ്രാൻസിസ് പാപ്പ ഇറ്റലിയിലെ ഒരു സെമിനാരിക്കാരൻ ഉൾപടെ 7 ദൈവദാസ പദവിയിൽ ഉള്ളവരുടെയും, ഒരു രക്തസാക്ഷിയുടെയും പേരിൽ നടന്ന അത്ഭുതങ്ങൾ അംഗീകരിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ചേർക്കാൻ തീരുമാനിച്ചു. ജനുവരി 21 ന്‌ രാവിലെ വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ നടപടികളുടെ ചുമതല വഹിക്കുന്ന…

പേപ്പൽ ഫ്ലൈറ്റിൽ പോകാനുള്ള മാധ്യമ പ്രവർത്തകർ എല്ലാവരും കൊറോണ വാക്സിൻ സ്വീകരിക്കണം

ഫ്രാൻസീസ് പാപ്പായുടെ ഇറാഖ്‌ സന്ദർശനത്തിന് ഒരുക്കമായി പേപ്പൽ ഫ്ലൈറ്റിൽ പോകാനുള്ള മാധ്യമ പ്രവർത്തകർ എല്ലാവരും കൊറോണ വാക്സിൻ സ്വീകരിക്കണം എന്ന് വത്തിക്കാനിൽ നിന്ന് അറിയിച്ചു. മാർച്ച് മാസം 5 തിയതി മുതൽ 8 തിയതി വരെ ഫ്രാൻസിസ് പാപ്പയുടെ കൂടെ പേപ്പൽ…

നിങ്ങൾ വിട്ടുപോയത്