Tag: Malayalam Bible Verses

ഞാന്‍ എന്റെ ശരീരത്തില്‍ യേശുവിന്റെ അടയാളങ്ങള്‍ ധരിക്കുന്നു. (ഗലാത്തിയാ 6: 17)|I bear on my body the marks of Jesus. (Galatians 6:17)

ദൈവസഭ വളരെ നിർണായകമായ കാലഘട്ടത്തിൽക്കൂടിയാണ് കടന്നു പോകുന്നത്. വിശുദ്ധിയും, വേർപാടും അനുഷ്ഠിക്കുന്ന ആൽമീയരുടെ വംശനാശം ഇന്ന് ലോകത്തിൽ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒരുവന്റെ ഇഷ്ടങ്ങൾ അനുസരിച്ച് ലോകത്തിനു അടിമപ്പെട്ടു, ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതമാണ് നമുക്ക് ചുറ്റിനുമുള്ളത്. ക്രിസ്തുവിനെ ധരിക്കുക എന്നതാണ് റോമർ 13:14…

നിങ്ങള്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയും ചെയ്‌ത്‌ പരസ്‌പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്‌ധിച്ചുകൊള്ളുവിന്‍.(ഗലാത്തിയാ 5 : 15)

If you bite and devour one another, watch out that you are not consumed by one another.(Galatians 5:15) എന്താണ് ഒരു വ്യക്തിയെ ക്രൈസ്തവൻ ആക്കുന്നത്? ജീവിക്കുന്ന യേശുവിൽ വിശ്വസിക്കുന്നവർക്ക്, പരിശുദ്ധാത്മാവിലൂടെ പിതാവായ ദൈവം ദാനമായി…

കര്‍ത്താവ്‌ എന്നേക്കുമായി ഉപേക്‌ഷിക്കുകയില്ല.(വിലാപങ്ങള്‍ 3: 31)|For the Lord will not cast off forever,(Lamentations 3:31)

നാം പ്രതീക്ഷിക്കുന്ന സ്നേഹം യഥാർത്ഥത്തിൽ നൽകാൻ കഴിയുന്ന ഒരേയൊരു വ്യക്തി ദൈവം മാത്രമാണ്. നമ്മുടെ ഹൃദയത്തിലെ ആഗ്രഹം തൃപ്തിപ്പെടുത്താൻ മറ്റാർക്കും കഴിയില്ല. ഒരു അമ്മ തന്റെ കുഞ്ഞിനെ പരിപാലിക്കുന്നതുപോലെ ദൈവം നമ്മെ പരിപാലിക്കുന്നു. ദൈവം പറയുന്നു ’അമ്മ തന്റെ കുഞ്ഞിനെ മറന്നാലും…

യേശു എഴുന്നേറ്റ്‌, കാറ്റിനെയും കടലിനെയും ശാസിച്ചു; വലിയ ശാന്തതയുണ്ടായി.(മത്തായി 8: 26)|He rose and rebuked the winds and the sea, and there was a great calm. (Matthew 8:26)

കൊടുങ്കാറ്റിൽ വഞ്ചി തകരുമെന്നായപ്പോൾ വിശ്വാസം നഷ്ടപ്പെട്ട് ഭയത്തോടെ നിലവിളിക്കുന്ന ശിഷ്യരെയാണ് ഈ വചനഭാഗത്ത് നമ്മൾ കണ്ടുമുട്ടുന്നത്. എന്നാൽ എന്തിലുള്ള വിശ്വാസമാണ് അവർക്ക് നഷ്ടമാകുന്നത്? യേശുവിന് തങ്ങളെ സഹായിക്കാൻ കഴിയുമെന്നുള്ള വിശ്വാസമാണ് നഷ്ടമായതെങ്കിൽ അവർ യേശുവിനെ വിളിച്ചുണർത്തി പരാതിപറയാൻ മുതിരില്ലായിരുന്നു. താൻ സഞ്ചരിച്ച…

ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന്‌ അര്‍ഥം. അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല.(1 യോഹന്നാന്‍ 5 : 3)|

For this is the love of God, that we keep his commandments. And his commandments are not burdensome.(1 John 5:3) നിയമങ്ങൾ ലംഘിച്ചും നികുതി വെട്ടിച്ചും ഈ ഭൂമിയിൽ രക്ഷപ്പെടാം എന്നു പലരും കരുതുന്നു.…

ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്‌. (1 യോഹന്നാന്‍ 2 : 16)|

For all that is in the world—the desires of the flesh and the desires of the eyes and pride of life is not from the Father but is from the…

നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദര സ്‌നേഹവും കരുണയും വിനയവും ഉളളവരായിരിക്കുവിന്‍.(1 പത്രോസ് 3 :)|All of you, have unity of mind, sympathy, brotherly love, a tender heart, and a humble mind. (1 Peter 3:8)

ക്രിസ്തീയ ജീവിതത്തിന്റെ അന്തഃസത്തയാണ് കരുണ. ഇന്ന് മനുഷ്യർ ആകാശത്തോളം വളരുന്നതിന്റെ സ്വപ്‌നവിഭ്രാന്തികളിലാണ്. പാവപ്പെട്ടവരുടെ കഷ്ടതകൾ കാണുവാൻ കണ്ണില്ലാത്തവരും തേങ്ങലുകൾ കേൾക്കുവാൻ കാതില്ലാത്തവരുമായ കഠിനഹൃദരായി മനുഷ്യൻ മാറിക്കൊണ്ടിരിക്കുന്നു. അനുഭവങ്ങൾക്കും ദൈവ വചനങ്ങൾക്കുമൊന്നും വഴങ്ങാത്തത്ര കഠിനമായിപ്പോയി നമ്മുടെ ഹൃദയങ്ങൾ. സ്‌നേഹം, കരുണ തുടങ്ങിയ വികാരങ്ങൾ…

അവന്‍ പറഞ്ഞു: അല്‍പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? (മത്തായി 8: 26)|Why are you afraid, O you of little faith?” (Matthew 8:26)

ദൈവം മനുഷ്യനു നൽകുന്ന സൗജന്യമായ ഒരു ദാനമാണ് വിശ്വാസം. കാണപ്പെടാത്തവ ഉണ്ടെന്ന ഉറപ്പാണ് വിശ്വാസം. എല്ലാം നടത്തിതന്ന് ദൈവം കൈവെള്ളയിൽ കൊണ്ടുനടക്കുമ്പോഴല്ല നമ്മുടെ വിശ്വാസത്തിന്റെ ശക്തി നമുക്കുതന്നെ വെളിപ്പെട്ടുകിട്ടുന്നത്. ജീവിതത്തിന്റെ വിഷമഘട്ടങ്ങളിൽ, നമ്മെ കൈകളിൽനിന്നും താഴെവച്ച്, നമ്മുടെ പ്രതികരണം എന്തെന്ന് പരീക്ഷിക്കുന്ന…

തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നൽകി” (യോഹന്നാൻ 1:12)|All who did receive him, who believed in his name, he gave the right to become children of God,(John 1:12)

മനുഷ്യനു സങ്കൽപ്പിക്കാൻകൂടി സാധിക്കാത്ത വിധത്തിലുള്ള അധികാരങ്ങളാണ് പിതാവായ ദൈവം തന്റെ എകജാതനായ യേശുവിൽ നിക്ഷേപിച്ചിരിക്കുന്നത്. പാപികളായ നമ്മെ ദൈവമക്കളെന്ന പരമോന്നത പദവിയിലേക്ക് ഉയർത്താനുള്ള അധികാരവും യേശുവിൽ നിക്ഷിപ്തമായിരുന്നു. നമുക്കിന്നു അന്ധകാരം അനുഭവപ്പെടുന്നത് ലോകത്തിൽ പ്രകാശം ഇല്ലാതിരുന്നിട്ടല്ല, നാം കണ്ണുകൾ അടച്ചു യേശുവാകുന്ന…

സത്യാത്‌മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും.(യോഹന്നാന്‍ 16: 13)|When the Spirit of truth comes, he will guide you into all the truth. (John 16:13)

സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും. വചനങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ പല ഉൾക്കാഴ്ചകളും നമുക്ക് കിട്ടും. നിങ്ങൾ സത്യം അറിയുകയും… എന്താണ് ഇതിനർത്ഥം? നമ്മൾ പല സത്യങ്ങളും അറിഞ്ഞിട്ടില്ല എന്നുതന്നെ. അതിനാൽ നമ്മൾ നയിക്കപ്പെടുന്നത് കുറച്ച് സത്യങ്ങളാലും കുറച്ച്…

നിങ്ങൾ വിട്ടുപോയത്