For all that is in the world—the desires of the flesh and the desires of the eyes and pride of life is not from the Father but is from the world. (1 John 2:16)

ലോകത്തിന്റെ മോഹങ്ങൾ സാത്താന്റെ തന്ത്രങ്ങളാണെന്ന് നാം തിരിച്ചറിയണം. നമ്മുടെ പോരാട്ടം ഈ ലോകത്തിന്റെ തിൻമയുടെ ശക്തിയോടാണ്. ക്രിസ്തീയ വിശ്വാസികളെ പാപത്തിൽ വീഴ്ത്താൻ എളുപ്പമല്ല എന്നറിയാവുന്ന സാത്താൻ കൂടുതൽ തന്ത്ര പ്രധാനമായ രീതിയിൽ അണിയറ പ്രവർത്തനങ്ങൾ നടത്തുന്നു. ഒറ്റ നോട്ടത്തിൽ നിർദോഷമെന്നും, നിയമാനുസ്യതമെന്നും, കാലോചിതമെന്നും ഒക്കെ തോന്നാവുന്ന വളരെ വശീകരണ ശക്തിയുള്ള ശാസ്ത്ര, സാങ്കേതികത, കല, സംഗീത വിഭവങ്ങളിലൂടെ സാത്താൻ അനേകം പേരുടെ ഹ്യദയങ്ങളെ കവർന്നു കൊണ്ടിരിക്കുന്നു.

നാം ചോദിച്ചേക്കാം എന്തൊക്കെയാണ് ലോകത്തിന്റെത്? യേശുവിന് കർത്യസ്ഥാനം കൊടുക്കാത്തതെല്ലാം ഈ ലോകത്തിന്റെതാണ്. 1യോഹന്നാന്‍ 2 : 15 ൽ പറയുന്നു, ലോകത്തെയോ ലോകത്തിലുള്ള വസ്‌തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്‌. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല. ലോകത്തെ സ്നേഹിക്കുമ്പോൾ, ലോകം പ്രശംസിക്കുന്നവ നേടിയെടുക്കുവാൻ ആഗ്രഹിക്കുമ്പോൾ, സാത്താന്റെ അധീനതയിലുള്ള ഈ ലോകത്തിന്റെ വ്യവസ്ഥിതിയോട് നാം പങ്കുചേരുന്നു. ക്രിസ്തുവിനെ വിശ്വസിച്ചവർ, ലോകത്തെ സ്നേഹിക്കുമ്പോൾ ക്രിസ്തുവിനോട് അവിശ്വസ്ഥത കാണിക്കുന്നു. ലോകത്തിൽ നാം ജീവിക്കുമ്പോൾ, വചനത്തിനനുസരിച്ചുള്ള, ദൈവിക തത്വത്തിലായിരിക്കണം നാം ലോകത്തിൽ ജീവിക്കേണ്ടത്

യേശുവിന്റെ ജീവിതത്തിന്റെ അവസാന ഘട്ടങ്ങൾ പരിശോധിച്ചാൽ നമുക്കു മനസിലാകും, യേശു ലോകത്തിന്റെ മുൻപിലും, എന്തിനേറെ സ്വന്തം ശിഷ്യൻമാരുടെ മുൻപിൽ പോലും പരാജിതനായി കാണപ്പെട്ടു. എന്നാൽ യേശുവിന്റെ മരണത്തിൽ നിന്ന് ഉയിർപ്പ് ലോകത്തെ ജയിച്ചു എന്നതിന്റെ തെളിവായിരുന്നു. ലോകത്തെ ജയിച്ചു എങ്കിൽ മാത്രമേ, സ്വർഗ്ഗീയ നിത്യതയിലേയ്ക്ക് നാം തിരഞ്ഞെടുക്കപ്പെടുകയുള്ളു. നാം ഓരോരുത്തർക്കും പരിശുദ്ധാൽമാവിന്റെ ശക്തിയാൽ ലോകത്തെ ജയിക്കാം.

ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

Malayalam Bible Verses

നിങ്ങൾ വിട്ടുപോയത്