Category: Syro-Malabar Major Archiepiscopal Catholic Church

മേജർ ആർച്ചുബിഷപ്പിന്റെ ഗ്രേറ്റ് ബ്രിട്ടനിലെസന്ദർശനത്തെ മാതൃ സഭയോടുള്ള തങ്ങളുടെ കൂട്ടായ്മയും മാർതോമാശ്ലീഹായുടെ പിൻഗാമിയായ സഭാതലവനോടുള്ള വിധേയത്വവും പ്രകടിപ്പിക്കാനുള്ള അവസരം|ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ

മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനത്തിനായി പുറപ്പെട്ടു കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനത്തിനായി പുറപ്പെട്ടു. മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാതലവനെ സ്വീകരിക്കാൻ…

സിനഡുതീരുമാനം നടപ്പിലാക്കാനുള്ള അജപാലനപരമായ പ്രതിസന്ധികൾ നിലനില്ക്കുന്നതിനാൽ, എറണാകുളംഅങ്കമാലി അതിരൂപതയെ മനസ്സിലാക്കാനും പിതൃസഹജമായ സ്നേഹത്തോടെ ചേർത്തുപിടിക്കാനുമാണു സിനഡു ശ്രമിച്ചത്.|മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമതു സിനഡിന്റെ മൂന്നാം സമ്മേളനം 2024 ആഗസ്റ്റ് 19 മുതൽ 31 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്നു. പ്രതിസന്ധികൾക്കിടയിലും ദൈവപരിപാലനയുടെ അതിശയകരമായ നടത്തിപ്പ് അനുഭവിച്ചറിയാനുള്ള അവസരമായാണ് സിനഡുസമ്മേളനം…

”സഭയുടെ കൂട്ടായ്മയ്ക്കും അസംബ്ലിയുടെ സ്നേഹചൈതന്യത്തിനും യോജിക്കാത്ത പ്രവർത്തിയെ അസംബ്ലി അപലപിക്കുകയും തിരുത്തുകയും ചെയ്തിരുന്നു.”

കുടുംബബന്ധങ്ങളുടേയും വിശ്വാസത്തിന്റേയും കരുത്ത് ലോകത്തിന് സമ്മാനിയ്ക്കാൻ സീറോമലബാർസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട് |ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ

സാമൂഹികപ്രതിബദ്ധതയ്ക്കും സമുദായമുന്നേറ്റത്തിനും ആഹ്വാനം നൽകി സീറോമലബാർസഭാ അസംബ്ലി *അസംബ്ലി നാളെ സമാപിക്കും പാലാ: സാമൂഹികപ്രതിബദ്ധതയും രാഷ്ട്രനിർമ്മിതിയിലെ പങ്കാളിത്തവും ഉറപ്പാക്കിയും സമുദായമുന്നേറ്റത്തിന് ഉറച്ചവഴികൾ നിശ്ചയിച്ചും സീറോമലബാർസഭയുടെ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ മൂന്നാംദിനം പിന്നിട്ടു. അസംബ്ലിയിലുയർന്ന ചിന്തകളും പഠനങ്ങളും ക്രോഡീകരിച്ച് സിനഡിന് സമർപ്പിച്ചാണ് അസംബ്ലി…

സഭയുടെ മുഴുവൻ പ്രവർത്തനങ്ങളുടേയും പ്രഭവസ്ഥാനവും പാരമ്യതയുമാണ് കർത്താവിന്റെ പെസഹാരഹസ്യത്തിന്റെ ഓർമ്മയായ വിശുദ്ധ കുർബാന. ഇത് ഐക്യത്തിന്റെ കൂദാശയാണ്.|വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ലിയോപോൾദോ ജിറെല്ലി.

*സീറോമലബാർ സഭാഅസംബ്ലി ഉദ്ഘാടനം ചെയ്തു പാലാ: സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപാപ്പായുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ലിയോപോൾദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനസന്ദേശത്തിലാണ് മാർപാപ്പായുടെ പ്രാർത്ഥനാശംസകൾ ഇന്ത്യയിലെ അപ്പസ്‌തോലിക്ക് ന്യൂൺഷോ അസംബ്ലി അംഗങ്ങളെ നേരിട്ട്…

സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി ആരംഭിച്ചു|കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് അസംബ്ലിയുടെ ആദരവ് സമർപ്പിക്കും.

ഒന്നിച്ചു ചിന്തിക്കാം ഒപ്പം നടക്കാം: മാർ റാഫേൽ തട്ടിൽ *സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി ആരംഭിച്ചു പാലാ: ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്ത് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തിൽ…

ഇനി പഠനത്തിന്റെയും പ്രാർത്ഥനയുടെയും നാല് ദിനരാത്രങ്ങൾ|സീറോമലബാർ സഭാഅസംബ്ലി ഓഗസ്റ്റ് 22 മുതൽ 25 വരെ പാലായിൽ

പാലാ .സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം 2024 ഓഗസ്റ്റ് 22നു പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടിൽ ആരംഭിക്കുന്നു. അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടനും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ്…

വൈദീകരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികൾ ‘പ്രവര്‍ത്തനരേഖ’ പഠിച്ച് സീറോമലബാർ അസംബ്ലിയ്ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്

സഭാനിയമങ്ങൾക്കനുസൃതമായി നടത്തപ്പെടുന്ന സീറോമലബാർ സഭാഅസംബ്ലി കാക്കനാട്: 2024 ഓഗസ്റ്റ് 22 മുതൽ 25 വരെ പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടിൽ വെച്ച് നടത്തപ്പെടുന്ന സീറോമലബാർ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം സഭാനിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനു വിരുദ്ധമായ ചർച്ചകളും…