Category: KCBC Commission for Social Harmony and Vigilance

ഞായറാഴ്‌ച പ്രവര്‍ത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത സര്‍ക്കാര്‍ തിരുത്തണം: കെ‌സി‌ബി‌സി

കൊച്ചി: പൊതു അവധിദിവസമായ ഞായറാഴ്‌ച വിവിധ സർക്കാർ വകുപ്പുകൾ പ്രവര്‍ത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത വർധിച്ചുവരികയാണെന്നും ഇതു തിരുത്തണമെന്നും കെസിബിസി. അവധി ദിനങ്ങൾ നിർബന്ധിത പ്രവര്‍ത്തി ദിനങ്ങളാക്കിക്കൊണ്ട് മനുഷ്യാവകാശങ്ങളിലേക്കു നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ ഒഴിവാക്കപ്പെടുകതന്നെ ചെയ്യണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ.…

പൂഞ്ഞാറും തിരിച്ചറിവുകളും|ഇത്തരം വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുകയും ഈ നാട്ടിലെ സാമൂഹിക ഐക്യവും മതസൗഹാർദ്ദവും കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധത പുലർത്തുകയും വേണം.

പൂഞ്ഞാർ സെന്റ് മേരീസ് ദേവാലയ പരിസരത്ത് ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറുകയും, ആരാധനക്ക് തടസം സൃഷ്ടിക്കുകയും, വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിന്റെ സാമൂഹിക ഐക്യത്തിനും മതസൗഹാർദ്ദത്തിനും ഏറ്റ ദൗർഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകൾ…

”ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും”: ഒക്ടോബർ അഞ്ചിന് പാലാരിവട്ടം പിഒസിയിൽ ചർച്ച

കൊച്ചി: കെസിബിസി ജാഗ്രത സദസിന്റെ ഔദ്യോഗികമായ ആരംഭവും ആദ്യ ചർച്ചയും ഒക്ടോബർ അഞ്ച് വ്യാഴാഴ്ച പിഒസിയിൽവെച്ച് നടക്കും. ”ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും” എന്ന പേരില്‍ നടക്കുന്ന ആദ്യ ചര്‍ച്ച കെസിബിസി അൽമായ കമ്മീഷൻ ചെയർമാനും കോതമംഗലം രൂപതാധ്യക്ഷനുമായ മാർ.…

കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങൾ:|സത്യസന്ധമായ സമീപനം അടിയന്തരമായി സർക്കാർ സ്വീകരിക്കണം| – _കെസിബിസി ഐക്യ-ജാഗ്രത കമ്മീഷൻ

ഭീകരസംഘടനയായ ഐ എസിന്റെ കേരളത്തിലെ സജീവ പ്രവർത്തകരിൽ രണ്ടുപേരാണ് രണ്ടുമാസങ്ങൾക്കിടെ പിടിയിലായിട്ടുള്ളത്. ലോകസമാധാനത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നതുവഴിയായി ലോകം മുഴുവൻ ആശങ്കയോടെ നോക്കിക്കാണുന്ന ഐ എസ് പോലുള്ള ഒരു ഇസ്ലാമിക ഭീകരസംഘടന കേരളത്തിലും വേരാഴ്ത്തിയിരിക്കുന്നു എന്ന വാർത്ത നടുക്കമുളവാക്കുന്നതാണ്. ഈ വസ്തുത…

പുകമറയ്ക്കുള്ളിലെ പ്രണയകെണികൾ|പുകമറ സൃഷ്ട്ടിച്ച് വാർത്തകൾ എഴുതുകയും ചാനൽ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യുന്നവരെയും പ്രബുദ്ധ കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി കേരളസമൂഹത്തിൽ വലിയ ആശയക്കുഴപ്പങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വഴിയൊരുക്കിയ പദമാണ് “ലൗജിഹാദ്”. ആ പദത്തിൻറെ സാങ്കേതികത, വിഷയത്തിൻറെ യാഥാർത്ഥ്യം, അതിൻറെ ഗൗരവം മുതലായവയൊക്കെ വിവിധ തലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. സാങ്കേതികമായി ആ പദത്തിന് നിലനിൽപ്പുണ്ടോ ഇല്ലയോ എന്നതിനപ്പുറം, ഇത്തരമൊരു…

“അൽപ്പമെങ്കിലും മാന്യതയും, മനുഷ്യത്വവും അവശേഷിക്കുന്നെങ്കിൽ ഈ നിഴൽയുദ്ധം അവസാനിപ്പിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പുപറയാൻ ഈ നാടകത്തിന്റെ പിന്നണി പ്രവർത്തകർ തയ്യാറാകണം”

*കാപട്യങ്ങൾകൊണ്ടുള്ള “കക്കുകളി”* കക്കുകളി എന്ന നാടകത്തിന്റെ പിന്നണി പ്രവർത്തകരുടെ കാപട്യം വളരെ വ്യക്തമാക്കുകയാണ് ഈ ദിവസങ്ങളിലെ ചാനൽ ചർച്ചകൾ. “കക്കുകളി” എന്ന ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്കും അത് ഉൾപ്പെടുന്ന കഥ സമാഹാരത്തിനും കെസിബിസി (കേരളകത്തോലിക്കാ മെത്രാൻ സമിതി) 2019ൽ അവാർഡ് നൽകി…

സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയാൻ നടപടികൾ ആവശ്യം|പ്രണയ കെണികളും വിവാഹ പരസ്യങ്ങളും

സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയാൻ നടപടികൾ ആവശ്യം സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയും അപാകതകൾ പരിഹരിക്കുകയും വേണം. ഇന്ത്യയിൽ മത വ്യത്യാസമില്ലാതെ പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വതന്ത്രമനസോടെ വിവാഹിതരാകാൻ അനുവാദം നൽകുന്ന നിയമമാണ്…

ഗൗരവമുള്ള വിഷയങ്ങളിലുള്ള സഭയുടെ നിലപാടുകൾക്ക് മാറ്റം വന്നിരിക്കുന്നുവെന്നും, ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നവ സാമൂഹിക സംവിധാനങ്ങളോട് സഭ പക്ഷം ചേരുന്നു എന്നും ധ്വനിപ്പിക്കുന്ന വിധത്തിലുള്ള ആശയപ്രചാരണങ്ങൾ ആശാസ്യമല്ല.|റെയിൻബോ ഫ്ലാഗും, വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്കാ സഭയുടെ വീക്ഷണത്തിൽ

റെയിൻബോ ഫ്ലാഗും, വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്കാ സഭയുടെ വീക്ഷണത്തിൽ സമീപകാലത്ത്, പ്രത്യേകിച്ച് ഫ്രാൻസിസ് പാപ്പയുടെ ചില പരാമർശങ്ങളുടെ വെളിച്ചത്തിൽ LGBT കമ്മ്യൂണിറ്റിയും അവരുടെ അവകാശവാദങ്ങളും, സ്വവർഗ്ഗ വിവാഹവും തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾക്ക് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്നും, കത്തോലിക്കാ സഭ…