സഭയുടെ പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും കർക്കശമായി പാലിക്കുന്ന പലരും സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും മറ്റും കാര്യത്തിൽ പിന്നാക്കക്കാരായി കാണാറുണ്ട്.
ജൈവം ചെറുപ്പത്തിൽ ഞാൻ സന്ന്യാസ സമൂഹത്തിൽ അംഗമായപ്പോൾ ആദ്യമേ തിരിച്ചറിഞ്ഞ ഒരു കാര്യം എല്ലാ അംഗങ്ങളും ഒരുപോലല്ല എന്നും എല്ലാവരും ഒരുപോലെ തീക്ഷ്ണതയുള്ളവരല്ല എന്നുമാണ്. അത് സ്വാഭാവികമാണെന്നും ഉടനെ ഞാൻ മനസ്സിലാക്കി. അക്കാലത്ത് മിക്ക അംഗങ്ങളും അതീവ ലാളിത്യത്തിലും ദാരിദ്ര്യാരൂപിയിലുമാണ് ജീവിച്ചിരുന്നത്.…
സഭയും സമുദായവും ഇത്രയും പ്രശ്നങ്ങൾ നേരിടുമ്പോൾ നിങ്ങളെപ്പോലെയുള്ള അച്ചൻമാർ കിടന്നുറങ്ങുന്നോഅഡ്വ. അലക്സ് എം.സ്കറിയ ചോദിച്ചത് ഇപ്പോഴും കാതിൽ മുഴങ്ങുന്നു..
പ്രിയപ്പെട്ട അലക്സ് സാറിൻ്റെ വിയോഗം അവിശ്വസനീയമായ വാർത്തയാണ്. അഡ്വ. അലക്സ് എം.സ്കറിയ എന്ന അദ്ദേഹത്തെ പരിചയപ്പെടുന്നത് 2020 ൽ ആണ്. സംസ്ഥാന സർക്കാർ ആരംഭിച്ച EWS സംവരണം നഴ്സിംഗ് വിദ്യാർത്ഥികൾക്ക് അനുവദിക്കാതിരുന്നപ്പോൾ ചങ്ങനാശേരി അതിരൂപത അതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.…
ഇടവക പ്രതിനിധിയോഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭയെ പിളർത്താനുള്ള ശ്രമങ്ങൾ വഞ്ചനാപരം
പരിശുദ്ധ പിതാവിന്റെ നിർദേശങ്ങളെ ധിക്കരിച്ചാലും മാർപാപ്പയുടെ കീഴിൽത്തന്നെ സ്വതന്ത്ര സഭയായി നില്ക്കാമെന്ന നുണ പ്രചരിപ്പിച്ച് ഇടവക പ്രതിനിധിയോഗങ്ങളെക്കൊണ്ട് സ്വതന്ത്ര സഭയ്ക്കായ് പ്രമേയങ്ങൾ പാസാക്കുന്ന സഭാ വിരുദ്ധ ശ്രമങ്ങളെ അപലപിക്കുന്നു. സ്വതന്ത്ര സഭയെന്നത് വളരെ എളുപ്പത്തിൽ സാധ്യമാകുമെന്നു തെറ്റിദ്ധരിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ…
സഭയെ പിളർത്താനുള്ള അല്മായ മുന്നേറ്റത്തിന്റെ ആഹ്വാനത്തെ വിശ്വാസികൾ തള്ളിക്കളയും
അനുരഞ്ജനത്തിലേക്കു വളർന്ന് ഒരുമിച്ചു നടക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുമ്പോൾ ‘അല്മായമുന്നേറ്റം’ എന്ന സംഘടനയുടെ നേതാക്കൾ സഭയെ പിളർത്തുന്നതിനെക്കുറിച്ചുള്ള ഗൂഢാലോചനകളിലാണെന്ന് അവരുടെ പ്രസ്താവന വെളിപ്പെടുത്തുന്നു. സീറോ മലബാർ സഭയുടെ കേന്ദ്രമായ എറണാകുളം-അങ്കമാലി അതിരൂപത സഭയിൽ നിന്നു വേർപെട്ടു സ്വതന്ത്രസഭയായി…
പുതിയ നിയമത്തിലെ 27 പുസ്തകങ്ങൾ എഴുതപ്പെട്ട സ്ഥലങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്?
====================================== സഹോദരങ്ങളെ ചരിത്രത്തിലൂടെ സഭ മുന്നോട്ട് പോയപ്പോൾ സഭക്കു ഒന്നും സംഭവിച്ചില്ല എന്നു ചില സഹോദരങ്ങളും സഭക്ക് ചില ചെദ്ദങ്ങൾ സംഭവിച്ചു എന്നു വാദിക്കുന്ന മറ്റൊരു കൂട്ടരും ഉണ്ട്. ഈ പശ്ചാതലത്തിൽ ഈ വാദങ്ങളെ വിലയിരുത്തുന്നു. സുവിശേഷം എഴുതപ്പെട്ട എ ഡി…
“സഭ എന്താണെന്നും അത് എങ്ങിനെ ആയിരിക്കണമെന്നും, അത് എങ്ങിനെയൊക്കെ ആയിരുന്നുവെന്നും അറിയാനുള്ള ശ്രമമാണ് സഭാവിജ്ഞാനീയ പഠനം”.|ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്
സഭാ വിജ്ഞാനീയത്തിലും , ദൈവശാസ്ത്രത്തിലും, സഭാ നിയമ- ആരാധനക്രമ അനുഷ്ഠാനങ്ങളിലും അഗാധ പാണ്ഡിത്യവും ബോധ്യവുമുള്ള ഒരു പിതാവും, സർവ്വോപരി കർത്താവിനോടും, കർത്താവിൻറെ സഭയായ പരിശുദ്ധ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനോടും, അനുസരണവും വിധേയത്വം ഉള്ള പിതാവുമായ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻെറലേഖനത്തിൽ നിന്ന്…
“പത്രോസിന്‍റെ പിന്‍ഗാമിയെ അനുസരിക്കാത്തവന്സത്യവിശ്വാസം ഉണ്ടാകുമോ?”|ആത്മനാശത്തിന് കാരണമാകുന്ന പ്രതിഷേധമാര്‍ഗ്ഗങ്ങളെ ഉപേക്ഷിച്ച് സഭയ്ക്കും മെത്രാന്മാര്‍ക്കും ഒപ്പം നില്‍ക്കുക.
സീറോമലബാര്‍ സഭയുടെ ആരാധന സമ്പൂര്‍ണ്ണമായും പൗരാണിക രീതികളോടും പാരമ്പര്യങ്ങളോടും ചേര്‍ന്നുനില്‍ക്കണമെന്ന് വാദിക്കുന്നവരും ആരാധനാ രീതികൾ കാലാനുസൃതമായി നവീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരുമായ രണ്ടു പക്ഷങ്ങള്‍ സഭയിലുണ്ട്. ഈ രണ്ടു കൂട്ടരുടെയും വാദങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട്, സഭയുടെ ഐക്യത്തിനും സമാധാനത്തിനും പ്രാമുഖ്യം നല്‍കുന്നവിധം ആരാധനാരീതികൾ നവീകരിക്കുക എന്നതായിരുന്നു…
ഞങ്ങൾ തിരുസഭയോടൊപ്പം മാർപാപ്പായോടൊപ്പം|പ്രാദേശികവിഭാഗീയതയെക്കാള്‍ സഭയ്‌ക്കൊപ്പം നില്‍ക്കാനാണ് എന്നും പറഞ്ഞു പഠിപ്പിച്ചത്.
സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ കുര്‍ബാനയര്‍പ്പണരീതി സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ അതിന്റെ സകലസീമകളും ലംഘിച്ചിരിക്കുന്ന സങ്കടകരമായ സന്ദര്‍ഭമാണല്ലോ ഇത്. പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പഠനത്തിനുംശേഷമാണ് 1999 ലെ സിനഡ്, ഏകീകൃതകുര്‍ബാനയര്‍പ്പണരീതി അംഗീകരിച്ചത്. 2016 ല്‍ ചേര്‍ന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍…
മണിപ്പൂരിലെ സമൂഹത്തിനും സഭയ്ക്കും ഭാരതസഭയുടെ ശക്തമായ പിന്തുണയും പ്രാർത്ഥനാസഹായവും വാഗ്‌ദാനം ചെയ്യുന്നു. : ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്| യാഥാർഥ്യങ്ങളും പ്രവർത്തനങ്ങളുമടങ്ങിയ റിപ്പോർട്ട്
തൃശൂർ അതിരൂപത മെത്രാപ്പോലീത്തയും അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി അദ്ധ്യക്ഷനുമായ ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലെ സംഘർഷഭരിതമായ പ്രദേശങ്ങൾ സന്ദർശിക്കുകയും, വീടുകൾക്കും, ആരാധനാലയങ്ങൾക്കും സ്‌കൂളുകൾക്കും നേരെയുണ്ടായ അക്രമങ്ങളുടെ നാശനഷ്ടങ്ങൾ നേരിൽ കാണുകയും ചെയ്തു. തകർക്കപെട്ട ദേവാലയങ്ങളും, ഭവനങ്ങളും വേദനയുളവാക്കുന്നതായിരുന്നു…










