ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അവയുടെ ധ്വംസകരാകുന്നത് ന്യായീകരിക്കാനാവില്ല :ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി: ചത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഉത്തരേന്ത്യയില്‍ പലയിടത്തും ക്രൈസ്തവരും മുസ്ലീം സഹോദരങ്ങളുംഇപ്പോഴും പീഡനങ്ങള്‍ അനുഭവിക്കുകയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി ചില കേന്ദ്രങ്ങളില്‍ നിന്നുള്ള നീതിരഹിതമായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്നും…









