Category: Happy anniversary wishes

വിവാഹം എന്ന കൂദാശയിലൂടെ ദൈവം ഒന്നിച്ച്ചേർത്തിട്ട് 27 വർഷങ്ങൾ…|ദൈവത്തിന് സ്തുതി…

വിവാഹം എന്ന കൂദാശയിലൂടെ ദൈവം ഒന്നിച്ച്ചേർത്തിട്ട് 27 വർഷങ്ങൾ… അനുഗ്രഹത്തിന്റെ… ദൈവത്തിന് സ്തുതി… എന്റെ ജീവിതത്തിന്റെ തെളിച്ചവും വെളിച്ചവുമായ എന്റെ പ്രിയപ്പെട്ട കൊച്ചിന്.. ഞങ്ങളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന മക്കൾക്ക് ….സ്നേഹവും പ്രാർത്ഥനയുംനൽകുന്ന മാതാപിതാക്കൾക്ക്…. സഹോദരങ്ങൾക്ക് …ബന്ധുക്കൾക്ക് … കൂട്ടുകാർക്ക് എല്ലാവർക്കും…

പൗരോഹിത്യത്തിന്റെ 45-ാം വാർഷികവും, തൃശൂർ അതിരൂപതയുടെ വലിയ ഇടയനായതിന്റെ 15-ാം വാർഷികവുംആഘോഷിക്കുന്ന മാർ ആൻഡൂസ് താഴത്ത് പിതാവിന് പ്രാർത്ഥനാശംസകൾ

കർത്താവിന്റെ വേലയിൽ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കാൻ പരിശുദ്ധ ദൈവമാതാവിന്റെയും ,മാർ തോമ ശ്ലീഹായുടെയും, മാർ അന്ത്രോസ് ശ്ലീഹായുടെയും മാധ്യസ്ഥവും പരിശുദ്ധ ത്രിത്വത്തിന്റെ അനുഗ്രഹവും എപ്പോഴും കൂട്ടുണ്ടായിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.. +

ഡോ. സാബു സാറിനും ഷേർലി ടീച്ചർക്കും വിവാഹത്തിന്റെ ത്രിദശക വാർഷിക മംഗളാശംസകൾ.

ക്രിസ്മസ്സിന്റെ പിറ്റേന്ന് വിവാഹമെന്നതും ഒരു ഭാഗ്യംതന്നെ. പുണ്യവും. ഭർത്താവുംഭാര്യയും മര്യാദക്കാരായാൽഅതിന്റെ ഗുണം മക്കൾക്കുംഉണ്ടാകുമല്ലോ. അത് തൊടുകയിൽ കാണാനുമുണ്ട്.നല്ല വിദ്യാർഥിയാവുക. പിന്നീട്നല്ല അധ്യാപകനായി പേരെടുക്കുക. ഒന്നാംതരം പ്രഭാഷകനും എഴുത്തുകാരനുമാവുക.മികച്ചസംഘാടകനാവുക.എവിടെയും നല്ല അതിഥിയും വീട്ടിൽ ഒരു നല്ല ആതിഥേയനു മാവുക. സാബുവിന്റെ സദ് ഗുണങ്ങൾ…