Category: Way of the cross

‘ഗാഗുൽത്താ മലയിൽ നിന്നും .. വിലാപത്തിൻ മാറ്റൊലി കേൾപ്പൂ ,ഏവമെന്നെ ക്രൂശിലേറ്റുവാൻഅപരാധമെന്തു ഞാൻ ചെയ്തു ?’

കുരിശിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടുള്ള മരണത്തിന്റെ ദൃശ്യങ്ങൾ കണ്മുന്നിൽ കണ്ട് ഗത്സെമനിയിൽ വിറയലോടെ മുട്ടിൽ വീണു കേഴുമ്പോഴും ഈശോ പറഞ്ഞത് ദൈവപിതാവിന്റെ ഇഷ്ടം നിറവേറണമെന്നായിരുന്നു. നികൃഷ്ടനായ കുറ്റവാളിയെപ്പോലെ ദയനീയമായ ഒരവസ്ഥയിലേക്കു സ്വർഗ്ഗത്തിലെ രാജാവിനെ ചെറുതാക്കിയതെന്താണ്? ‘സ്നേഹം’. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത ദൈവം…