Category: ആരാധനാ സ്വാതന്ത്ര്യം

സഭ നിശ്ചയിച്ച രീതിയിൽ ആരാധനാ കർമ്മങ്ങൾ അനുഷ്ഠിക്കാൻ നിയുക്തരായവരാണ് വൈദികർ!

ഞങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ നടത്തിത്തന്നാൽ ഞങ്ങൾ സഭ ആവശ്യപ്പെടുന്ന കാര്യങ്ങൾ പരിഗണിക്കാം! ഇങ്ങനെയാണോ യഥാർത്ഥത്തിൽ സഭയിൽ കാര്യങ്ങൾ നടക്കുന്നത്? ഭൗതികമായ വസ്തുക്കളും സേവനങ്ങളുമാണ് വിഷയമെങ്കിൽ, അതിനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. എന്നാൽ, ഇവിടെ വിഷയം സഭയുടെ ആരാധനാ ക്രമമാണ്! സഭാ നേതൃത്വവുമായി ആശയ…

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനാക്രമം (Sacrosanctum Concilium) എന്ന പ്രാമാണരേഖ

ത്രെന്തോസ് സൂനഹദോസിന്റെയും ഒന്നാം വത്തിക്കാൻ കൗൺസിലിന്റെയും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും പ്രമാണ രേഖകളെ പരസ്പരം ബന്ധപ്പെടുത്തി വേണം മനസിലാക്കുവാൻ. ആശയത്തിലും അവതരണത്തിലും ഒന്നൊന്നിനു വ്യത്യസ്തമാണെങ്കിലും ദൈവരാജ്യത്തിലേക്ക് വളരുന്ന, കാലാനുസൃതം പ്രതികരിക്കുന്ന സഭയുടെ നേതൃത്വം ഒരുമിച്ചു നൽകുന്ന പ്രമാണ രേഖകളെന്ന നിലയിൽ അവക്ക്…

“നമുക്കു രണ്ടു പേര്‍ക്കും സ്വര്‍ഗത്തില്‍ ദൈവത്തിന്റെ അടുത്ത് ഒന്നിച്ചു ജീവിക്കാം. ആ ദിവസത്തെ ലക്ഷ്യമാക്കി നീയും ജീവിക്കണം” . ജ്ഞാനപ്പൂ(ദേവസഹായം പിള്ളയുടെ ഭാര്യ ) ഇതെല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുകയും പ്രാർത്ഥനയിലും വിശ്വാസത്തിലും ആഴപ്പെടുകയും ചെയ്തു .

ദൈവമേ ഞങ്ങളുടെ മനസ് ചഞ്ചലപ്പെടാതിരിക്കാനും ദേവസഹായത്തെ സാത്താന്റെ പരീക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും കൃപതരണമേ.” – ജ്ഞാനപ്പൂ (ദേവസഹായം പിള്ളയുടെ ഭാര്യ ) കുടുംബ ജീവിതത്തിലെയും വിശ്വാസ ജീവിതത്തിലെയും പ്രതിസന്ധിയിലും വിഷമ ഘട്ടങ്ങളിലുമെല്ലാം ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും പിന്തുണയും ധൈര്യവും പകരുന്നത്…

ഏകീകൃത കുർബ്ബാന നടപ്പാക്കണമെന്ന   സീറോമലബാർ സഭാ സിനഡിൻ്റെ നിർദ്ദേശത്തെ നിരാകരിച്ചുകൊണ്ടുള്ള പ്രതിഷേധം സമൂഹത്തിൽ ക്രമസമാധാനഭംഗം വരുത്താൻ ഇടയാക്കരുത്.

ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണം: കെസിബിസി കൊച്ചി: ഏകീകൃത കുർബ്ബാന നടപ്പാക്കണമെന്ന   സീറോമലബാർ സഭാ സിനഡിൻ്റെ നിർദ്ദേശത്തെ നിരാകരിച്ചുകൊണ്ടുള്ള പ്രതിഷേധം സമൂഹത്തിൽ ക്രമസമാധാനഭംഗം വരുത്താൻ ഇടയാക്കരുത്.സഭാതനയരുടെ വിത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കുന്നതാണ് സഭയുടെ നയം. അതുകൊണ്ട്തന്നെ അവയൊക്കെ ഔദ്യോഗിക വേദികളിൽ…

കുർബാന എകീകരണം; മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർപോളി കണ്ണൂക്കാടൻ..

ഇരിങ്ങാലക്കുട: കുർബാന എകീകരണവിഷയത്തിൽ മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസ്യതമായി മുന്നോട്ട് പോകുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. കുർബാന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം.എന്നാൽ ഇവയെല്ലാം സംസാരിച്ച് തീർത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു.ഭിന്നിച്ച് പോകാൻ…

ഡൽഹിയിൽ സീറോ മലബാർ സഭയുടെ പള്ളി തകർത്തത്‌ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കൊതിരെയുള്ള പരസ്യമായ വെല്ലുവിളി – മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: ഡൽഹി അന്ധേരിയമോഡിലുള്ള സീറോ മലബാർ സഭയുടെ ലിറ്റിൽ ഫലുവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവത്തെ അപലപിച്ചുകൊണ്ട് തൃശൂർ അതിരൂപത. രണ്ടായിരത്തോളം വരുന്ന പ്രവാസികളായ സീറോ മലബാർ വിശ്വാസികളുടെ ഈ ആരാധന ആലയം യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമവിരുദ്ധമായി ജെസിബി ഉപയോഗിച്ച്‌ നിലംപരിശാക്കിയത്…

ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹം: പ്രോലൈഫ് സമിതി

കൊച്ചി: ക്രൈസ്തവ വിശ്വാസികളുടെ ആരാധന സ്വാതന്ത്യം നിഷേധിക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നു കെസിബിസി പ്രൊലൈഫ് സമിതി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തുകയും, ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ആരാധനാലയങ്ങളെ അവഗണിച്ചത് ഉചിതമായില്ലെന്നു കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് അഭിപ്രായപ്പെട്ടു. ആരോഗ്യം നഷ്ടപ്പെടുത്തുകയും…

നിങ്ങൾ വിട്ടുപോയത്