Category: decreta

പൗരസ്ത്യ സഭകൾ (Orientalium Ecclesiarum) എന്ന പ്രബോധനം (decreta)

രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുക്കാൻ വന്ന പല പിതാക്കന്മാർക്കും പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചു കാര്യമായ അറിവില്ലായിരുന്നു എന്നതാണ് സത്യം. ഇന്നാണെങ്കിൽ പോലും യൂറോപ്പിലും അമേരിക്കയിലും പൗരസ്ത്യ സഭകളെന്നു കേൾക്കുമ്പോൾ ഓർത്തഡോക്സ് സഭകളെയാണ് ജനങ്ങളോർമ്മിക്കുക; മെത്രാന്മാരുടെയും സമർപ്പിതരുടേയും വൈദികരുടെയും കാര്യവും ഏതാണ്ടതുതന്നെ.  പാശ്ചാത്യ റോമാസാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും പരസ്പരം കലഹിക്കുകയും ഭിന്നിക്കുകയും ചെയ്തതുപോലെ ഈ രണ്ട് സാമ്രാജ്യങ്ങളുടെയും അതിർത്തിക്കുള്ളിലെ  കത്തോലിക്കാസഭയും പരസ്പരം ഭിന്നിച്ചു. മാത്രമല്ല ഈ ഇരുരാജ്യാതിർത്തിക്കപ്പുറമുള്ള സഭകളും പൗരസ്ത്യമോ പാശ്ചാത്യമോ ആയ സഭകളോട് ചേർന്ന് പ്രവർത്തക്കാൻ പല കാരണങ്ങൾകൊണ്ടും  നിർബന്ധിതരായി. മാത്രമല്ല അവരും പിന്നീട് പൗരസ്ത്യമെന്നോ പാശ്ചാത്യമെന്നോ സ്വയം കരുതുകയും സ്വയം വിശേഷിപ്പിക്കയും ചെയ്തു. പാശ്ചാത്യവും പൗരസ്ത്യവുമായ റോമാസാമ്രാജ്യത്തിന്…