ഭാരത കത്തോലിക്കാ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാർക്കും മെത്രാന്മാർക്കും വൈദികർക്കും ഡീക്കന്മാർക്കും സന്യസ്തർക്കും അൽമായ വിശ്വാസികൾക്കും മണിപ്പൂർ വിഷയം സംബന്ധിച്ച് ഭാരത കത്തോലിക്കാ മെത്രാൻ സമിതി പുറപ്പെടുവിക്കുന്ന അഭ്യർത്ഥന.
ഈശോമിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ, മണിപ്പൂർ സംസ്ഥാനത്തെ ഇന്നത്തെ സ്ഥിതിമൂലം ഞങ്ങൾ അതീവ ദുഃഖിതരാണ്. മുമ്പൊരിക്കലും ഉണ്ടാവാത്ത രീതിയിൽ അക്രമങ്ങളും അസ്ഥിരതയും 2023 മെയ്മാസം മൂന്നാംതിയ്യതി മുതൽ നടമാടുകയാണ്. ഇംഫാൽ മെത്രാപ്പോലീത്ത നൽകിയ വിവരമനുസരിച്ച് അക്രമവും തീവയ്പ്പും ഒരു കുറവുമില്ലാതെ, കലാപം…