കാക്കനാട്: സി.ബി.സി.ഐ. യുടെ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട തൃശൂർ ആർച്ച്ബിഷപ്പും എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മാർ ആൻഡ്രുസ് താഴത്ത് പിതാവിനും വൈസ്പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ് പിതാവിനും സീറോമലബാർസഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സ്വീകരണം നൽകി.

നവംബർ 14നു വൈകുന്നേരം 7.00 മണിക്ക് സായാഹ്നപ്രാർത്ഥനയ്ക്കു ശേഷം നടത്തിയ അത്താഴവിരുന്നിനിടയിൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (CBCI) നേതൃത്വശുശ്രൂഷയിൽ കാലോചിതമായ മാറ്റങ്ങൾക്കനുസരിച്ചു സഭയെ നയിക്കാൻ സാധിക്കട്ടെയെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ആശംസിച്ചു. ഭാരത കത്തോലിക്കരുടെ ചിരകാല അഭിലാഷമായ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം സാധ്യമാക്കുന്നതിൽ സി.ബി.സി.ഐ. യുടെ പങ്ക് കർദിനാൾ പ്രത്യേകം എടുത്തുപറഞ്ഞു.

സീറോമലബാർ കൂരിയമെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ വരാപ്പുഴ ആർച്ചുബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, മൂവാറ്റുപുഴ രൂപതാധ്യക്ഷൻ യൂഹന്നാൻ മാർ തെയഡോഷ്യസ്, ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ജെ ബി കോശി, മദർ ജനറൽ ലിറ്റി FCC എന്നിവർ ആശംസകൾ അർപ്പിച്ചു. ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, ജസ്റ്റിസ് എബ്രഹാം മാത്യു, ഹൈബി ഈഡൻ MP, ടി ജെ വിനോദ് MLA, കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, എറണാകുളംഅങ്കമാലി, തൃശൂർ അതിരൂപതകളിൽ നിന്നുള്ള വികാരി ജനറൽമാർ, സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്സ്, വൈദിക സമർപ്പിത അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കൂരിയ ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ കൃതജ്ഞത അർപ്പിച്ചു .

ഫാ. ആന്റണി വടക്കേകര വി.സി.

പി ആർ ഒ & സെക്രട്ടറി, മാധ്യമ കമ്മീഷൻസീറോമലബാർ സഭ

നവംബർ 15, 2022

PR22NOV15_Curia

നിങ്ങൾ വിട്ടുപോയത്