Category: അർക്കദിയാക്കോൻ

ഭാരതത്തിലെ തോമാ ക്രിസ്ത്യാനികൾക്ക് സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ നൂറ്റാണ്ടുകളായി നേതൃത്വം വഹിച്ചിരുന്നത് അൽമായ നേതാവായിരുന്നു. ഇതാണ് ചരിത്രം. ഈ നേതാവിനെ ജാതിക്കു കർത്തവ്യൻ അഥവാ അർക്കദിയാക്കോൻ (Arch Deacon) എന്ന് വിളിച്ചിരുന്നു.

18-ാം നൂറ്റാണ്ടിൽ എഴുതിയ പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ “വർത്തമാന പുസ്തക”ത്തിൽ ഒരു വിഷയത്തെ വിവരിക്കുന്നത് ഇപ്രകാരമാണ്: “…. ഇങ്ങനെ നാലാറു ദിവസം എല്ലാവരും കൂടി സംസാരിച്ചു കണ്ടപ്പോൾ നമ്മുടെ ജാതിക്കു തലവൻ ഇല്ലാതായ്കകൊണ്ടുള്ള കുറച്ചിൽ എല്ലാവർക്കും നന്നായി പ്രസിദ്ധമാകുകയും ചെയ്തു! അതെന്തെന്നാൽ…

നിങ്ങൾ വിട്ടുപോയത്