Category: Archdiocese of Ernakulam Angamaly

പരിശുദ്ധ കുർബാന നിങ്ങളുടെ ഐക്യത്തിന്റെ മാതൃകയാകട്ടെ. സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ തച്ചുടയ്ക്കരുത്..|പോപ്പ് ഫ്രാൻസിസ്

ഏതൊരു സഭാ സ്നേഹികളുടെയും ഹൃദയത്തെ തുളച്ചുകയറുന്ന സന്ദേശമാണ് “എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങളോടൊപ്പമുണ്ട്! ” എന്നു തുടങ്ങുന്ന വീഡിയോയിലൂടെ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകിയിരിക്കുന്നത്. സിറോ-മലബാർ സഭയുടെ പ്രതിബദ്ധത “വർഷങ്ങളായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു; സാർവ്വത്രിക…

മുപ്പതു വയസ്സ് പൂർത്തിയാക്കുന്ന സൗഖ്യസദൻ

വാർദ്ധക്യത്തിന്റെ വിരഹവും വിരസതയുമകറ്റി നൂറുകണക്കിന് വയോജനങ്ങൾക്ക് തണലേകിയ സൗഖ്യസദൻ  വയോജനമന്ദിരം സ്ഥാപിതമായതിന്റെ മുപ്പതുവർഷം പൂർത്തിയാക്കുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ചെത്തിക്കോട് ഗ്രാമത്തിൽ 1993 ഒക്ടോബർ 2 നാണ് സൗഖ്യസദൻ  7 അന്തേവാസികളുമായി പ്രവർത്തനമാരംഭിച്ചത്. ജീവകാരുണ്യ,സാമൂഹ്യക്ഷേമ മേഖലയിൽ അതിരൂപതയുടെ സുപ്രധാന സംഭാവനകളിലൊന്നായ സേവ് എ  ഫാമിലി പ്ലാൻ പദ്ധതിയുടെ രജതജൂബിലി വർഷ സ്മാരകമായാണ്  സൗഖ്യസദൻ  എന്ന ആശയം ആസൂത്രണം ചെയ്യപ്പെട്ടത് . അതിരൂപതയിൽ ആരംഭിച്ച് ഭാരതത്തിലാകമാനം പതിനായിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വാശ്രയത്വത്തിലേക്ക് വാതിൽ തുറന്നു കൊടുത്ത സേവ് എ  ഫാമിലി പ്ലാൻ പദ്ധതിയുടെ സ്ഥാപകൻ മോൺ. അഗസ്റ്റിൻ കണ്ടത്തിലച്ചനാണ് വയോജനമന്ദിരം എന്ന ആശയം മുന്നോട്ടു വച്ചത്. ശാന്തമായ അന്തരീക്ഷമുള്ള സ്ഥലം എന്ന നിലയിൽ ചെത്തിക്കോട് ഗ്രാമം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു. സ്ഥലത്തിൻറെ ഉയർച്ച താഴ്ചകൾക്കും പരിസ്ഥിതി ഭംഗിക്കും കേടുവരുത്താതെ   ലാറി ബേക്കർ മാതൃകയിൽ നിർമാണം പൂർത്തീ കരിച്ച സൗഖ്യസദന്റെ ഉദ്‌ഘാടനം  അന്നത്തെ അതിരൂപതാ സഹായമെത്രാൻ മാർ ജേക്കബ് മനത്തോടത്താണ് നിർവഹിച്ചത്. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിലെ സന്യാസിനികളാണ്  സൗഖ്യസദനിലെ ശുശ്രുഷകൾക്ക് ആദ്യകാലം മുതൽ നേതൃത്വം നൽകി വരുന്നത്.പലകാരണങ്ങളാൽ കുടുംബങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നവരും ആരോരുമില്ലാത്തവരുമായ വയോജനങ്ങൾക്ക് ആശ്രയവും സ്നേഹ പരിചരണങ്ങളുമേകി സംരക്ഷിക്കുന്നതിനാണ് സൗഖ്യസദൻ  ശ്രദ്ധവയ്ക്കുന്നത്.  പ്രത്യേക ഇടപെടലു കളിലൂടെ സാധിക്കുമെങ്കിൽ സ്വന്തം കുടുംബത്തോടൊപ്പം വീണ്ടും ചേരാൻ സഹായിക്കുകയും ചെയ്യുന്നു. സമപ്രായക്കാർ തമ്മിൽ പരസ്പര പങ്കുവയ്പ്പിനും സഹകരണത്തിനും സൗകര്യപ്രദമായ അന്തരീക്ഷം വാർദ്ധക്യകാലത്തെ ഏകാന്തതയും വിരസതയും വിരഹദുഃഖങ്ങളും അകറ്റാൻ സഹായകമാണെന്നാണ്  അന്തേവാസികളുടെ പക്ഷം. സർഗ്ഗവാസനകളുടെ കനലുകൾ ചാരം മൂടിപ്പോകാതെ പ്രോജ്വലമാക്കാനുള്ള അവസരങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇടവേളകളിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പടെയുള്ള വൈദ്യസഹായങ്ങളും സംഘടിപ്പിക്കുന്നു. ഇടവകകളിൽ നിന്നുള്ള സംഘങ്ങൾ,  അയൽക്കൂട്ടങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവരുടെ ഇടക്കിടെയുള്ള സന്ദർശനങ്ങൾ ഇവർക്ക് നൽകുന്ന സന്തോഷവും ആശ്വാസവും ചെറുതല്ലെന്നും ഇവർ സാക്ഷ്യ പ്പെടുത്തുന്നു.  മോൺ.അഗസ്റ്റിൻ കണ്ടത്തിൽ സാധ്യമായ സമയങ്ങളിലെല്ലാം ഇവിടത്തെ അന്തേവാസികളോടൊപ്പം താമസിക്കു ന്നതിലും പ്രാർത്ഥനയിലും ഭക്ഷണത്തിലും വിനോദത്തിലും പങ്കുചേരുന്നതിലും തത്പരനായിരുന്നു.  സഹൃദയ  ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലാണ് സൗഖ്യസദന്റെ ഇപ്പോഴത്തെ ഡയറക്ടർ. നിലവിൽ 35  അംഗങ്ങൾ ഈ കുടുംബത്തിലുണ്ട്. നാളിതുവരെ 312  പേർ ഇവിടെ ശുശ്രുഷ നേടിക്കഴിഞ്ഞു. കുടുംബങ്ങളുമായുള്ള പ്രശ്നങ്ങൾ തീർത്ത് 152 പേരെ സ്വഭവനങ്ങളി ലേക്കുതന്നെ തിരികെ എത്തിക്കാനും സൗഖ്യസദന് കഴിഞ്ഞിട്ടുണ്ട്. അകാലമരണം സംഭവിക്കാത്ത ഏവർക്കും വാർദ്ധക്യം ഉറപ്പാണെന്നുള്ള  ബോധ്യം സമൂഹത്തിനു  പകർന്നുകൊണ്ട്  വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി  അവയ്ക്ക് സാധ്യമായ പരിഹാരം കണ്ടെത്തുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കുന്നതിൽ വലിയ പങ്ക്  വഹിക്കുന്ന സൗഖ്യസദന്റെ മുപ്പതാം വാർഷിക ആഘോഷങ്ങൾ ഒക്ടോബർ 2 ന്  രാവിലെ 6.30…

എറണാകുളം ബസലിക്ക മുൻ റെക്ടർ മോൺ .ആൻ്റണി നരികുളത്തിൻെറ പരാതി[ RECOURSE }വത്തിക്കാൻ തള്ളി .

മോൻസിഞ്ഞോർ നരികുളം ആൻറണി അച്ചൻറെ റീകോഴ്സ് വത്തിക്കാൻ തള്ളി. വേണമെങ്കിൽ അദ്ദേഹത്തിന് പരമോന്നത നീതിപീഠമായ സിഗ്നത്തൂര അപ്പസ്തോലിക്കായിൽ രണ്ടാഴ്ചയ്ക്കകം സമീപിക്കാവുന്നതാണ്. ഡിക്കാസ്റ്ററി ഫോർ ഈസ്റ്റേൺ ചർച്ചസ് Prot. N. 168/2023 ഉത്തരവ് എറണാകുളം-അങ്കമാലി ആർച്ച്‌ എപ്പാർക്കിയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ അഭിവന്ദ്യ ആർച്ച്…

‘കാസയും പീലാസയും കുരിശു രൂപത്തിന് അഭിമുഖമായി ഉയർത്തി പിടിച്ച് ബലിയർപ്പിക്കുന്ന അനുഭവം ഒരു പ്രത്യേക അനുഭവം തന്നെ ആണ് ‘ എന്നാണ് അച്ചൻ മറുപടി പറഞ്ഞത്..

കഴിഞ്ഞ ഞായറാഴ്ച്ച രണ്ട് കുർബാനയും (ഏകീകൃത കുർബാന) ചൊല്ലി കഴിഞ്ഞ് പള്ളിമേടയിലെ ഓഫിസിൽ വിശ്രമിക്കുന്ന വികാരി അച്ചനോടൊപ്പം ഞാനും ഉണ്ട്.. ‘ജോജിക്ക് സന്തോഷം ആയോ’ എന്ന് അച്ചൻ എന്നോട് ചോദിച്ചു.. ഒരുപാട് സന്തോഷം ആയി എന്ന് ഞാൻ മറുപടി പറഞ്ഞു.. ഇത്രയും…

മാർപ്പാപ്പയോടുംസീറോ മലബാർ സഭാ നേതൃത്വത്തോടും ഐകദാർഢ്യവും സഹകരണവും പ്രഖ്യാപിക്കുന്ന വിശ്വാസികളുടെ സ്നേഹ സംഗമം.| ആഗസ്റ്റ് 27 ന് ടൗൺ ഹാളിൽ 3. pm മുതൽ 6 മണി വരെ നടത്തപ്പെടുന്നു.

*പരിശുദ്ധ തിരുസ്സഭയോടും മാർപ്പാപ്പയോടും പേപ്പൽ പ്രതിനിധിയോടും സീറോ മലബാർ സഭാ നേതൃത്വത്തോടും ഐകദാർഢ്യവും സഹകരണവും പ്രഖ്യാപിക്കുന്ന എർണ്ണാകുളം അങ്കമാലി അതിരൂപതയിലെ സഭാ സ്നേഹികളായ സീറോ മലബാർ വിശ്വാസികളുടെ സ്നേഹ സംഗമം. ആഗസ്റ്റ് 27 ന് എറണാകുളം കോർപ്പറേഷൻ ടൗൺ ഹാളിൽ 3.…

"എന്റെ സഭ " "സഭയും സമുദായവും" Archdiocese of Ernakulam Angamaly Syro-Malabar Major Archiepiscopal Catholic Church അനുഭവം അനുരഞ്ജനം അനുസരണവൃതം അപ്പൊസ്തൊലിക സഭ കത്തോലിക്കാ സഭ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കർത്താവിന്റെ സഭ കേരളസഭയില്‍ ക്രിസ്തുവിൻറെ സഭ തിരുസഭ തിരുസഭയോടൊപ്പം തുറന്ന് പറയുന്നു പറയാതെ വയ്യ പ്രാദേശിക പാരമ്പര്യങ്ങൾ പ്രാദേശികതാവാദം പ്രേഷിതയാകേണ്ട സഭ ഫ്രാൻസിസ് മാർപാപ്പ മാർപാപ്പയുടെ പ്രധിനിധി മാർപാപ്പയോടൊപ്പം വ്യക്തിസഭകളുടെ വ്യക്തിത്വം സഭയിലും സമൂഹത്തിലും സഭയിൽ അച്ചടക്കം സഭയും സമൂഹവും സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും സഭയുടെ ധാർമ്മിക മുഖം സഭയുടെ പ്രാധാന്യം സഭയുടെ സാർവ്വത്രികത സഭാ കൂട്ടയ്മ സഭാത്മകത സഭാമക്കൾ സഭയ്ക്കൊപ്പം സഭാസ്‌നേഹി സിറോ മലബാർ സഭ

ഞങ്ങൾ തിരുസഭയോടൊപ്പം മാർപാപ്പായോടൊപ്പം|പ്രാദേശികവിഭാഗീയതയെക്കാള്‍ സഭയ്‌ക്കൊപ്പം നില്‍ക്കാനാണ് എന്നും പറഞ്ഞു പഠിപ്പിച്ചത്.

സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ കുര്‍ബാനയര്‍പ്പണരീതി സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ അതിന്റെ സകലസീമകളും ലംഘിച്ചിരിക്കുന്ന സങ്കടകരമായ സന്ദര്‍ഭമാണല്ലോ ഇത്. പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പഠനത്തിനുംശേഷമാണ് 1999 ലെ സിനഡ്, ഏകീകൃതകുര്‍ബാനയര്‍പ്പണരീതി അംഗീകരിച്ചത്. 2016 ല്‍ ചേര്‍ന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍…

പൊന്തിഫിക്കൽ ഡെലഗേറ്റിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചവർക്ക് കത്തോലിക്കാ കൂട്ടായ്മയിൽ തുടരാനാകാത്ത സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.

കൂട്ടായ്മയ്ക്കുവേണ്ടിയുള്ള സിനഡ് പിതാക്കന്മാരുടെ സംയുക്ത ആഹ്വാനം എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ബഹുമാനപ്പെട്ട വൈദികരോടും സന്യസ്തരോടും അല്മായ സഹോദരങ്ങളോടും സീറോമലബാർസഭയുടെ സിനഡ് പിതാക്കന്മാർ ഏകമനസ്സോടെയും പൈതൃകമായ സ്നേഹത്തോടെയും കൂട്ടായ്മയുടെ ഈ സന്ദേശം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു: പതിറ്റാണ്ടുകളായി നമ്മുടെ സഭയിൽ ഏകീകൃത രീതിയിലുള്ള വിശുദ്ധ…

എറണാകുളം അതിരൂപതയുടെ പേപ്പൽ ഡെലിഗേറ്റ് ആർച്ചുബിഷപ്പ് ഡോ .സിറിൽ വാസ് മാർപാപ്പായുമായി കൂടിക്കാഴ്ച്ച നടത്തുന്നു .

പൊന്തിഫിക്കൽ ഡെലഗേറ്റ് മാർപാപ്പയെ സന്ദർശിച്ചു കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ ഓഗസ്റ്റ് 23-ാം തിയതി വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. ഓഗസ്റ്റ് 4 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ അദ്ദേഹം…

മാർപാപ്പയെ അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊലൈഫ് പ്രാർഥനായജ്ഞം

കൊച്ചി:മാർപാപ്പയെയും സിനഡിനെയും അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രാർത്ഥനായജ്ഞം ആരംഭിച്ചു. കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക്‌ പ്രാധാന്യം നൽകാതെ, അധികാരികളെ വെല്ലുവിളിക്കുകയും വിശുദ്ധ കുർബാനപോലും സഭയുടെ നിർദേശങ്ങൾക്ക്‌ വിധേയപ്പെട്ട് അർപ്പിക്കാതിരിക്കുകയും ചെയ്യുന്നതു ഗൗരവമായ കുറ്റവും വീഴ്ചയുമാണെന്ന് പ്രൊലൈഫ് അപ്പോസ്തലറ്റ് വിലയിരുത്തുന്നു.…

കുർബാന അർപ്പണ രീതിയെ കുറിച്ചുള്ള ദീർഘനാളത്തെ വിവാദങ്ങൾക്ക് ഒടുവിൽ അന്തിമ തീർപ്പ് മാർപാപ്പ ഡെലഗേറ്റ് വഴി നൽകിയിരിക്കുകയാണ്.

എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രിയ ബഹുമാനപ്പെട്ട വൈദികരെ, സമർപ്പിതരെ, അത്മായ സഹോദരി സഹോദരന്മാരെ, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി അദ്ദേഹത്തിൻറെ പ്രതിനിധിയായി അയക്കപ്പെട്ട ആർച്ച്ബിഷപ്പ് സിറിൽ വാസിൽ നമുക്ക് നൽകിയ കൽപ്പനയോടു കൂടിയ കത്തിന്റെ പശ്ചാത്തലത്തിൽ, നാളെ ആഗസ്റ്റ്…