മോൻസിഞ്ഞോർ നരികുളം ആൻറണി അച്ചൻറെ റീകോഴ്സ് വത്തിക്കാൻ തള്ളി. വേണമെങ്കിൽ അദ്ദേഹത്തിന് പരമോന്നത നീതിപീഠമായ സിഗ്നത്തൂര അപ്പസ്തോലിക്കായിൽ രണ്ടാഴ്ചയ്ക്കകം സമീപിക്കാവുന്നതാണ്.

ഡിക്കാസ്റ്ററി ഫോർ ഈസ്റ്റേൺ ചർച്ചസ്

Prot. N. 168/2023

ഉത്തരവ്

എറണാകുളം-അങ്കമാലി ആർച്ച്‌ എപ്പാർക്കിയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് 2023 ജൂലൈ 4-ന് പുറപ്പെടുവിച്ച ഡിക്രി N. AA40/2023- അനുസരിച്ച് സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രൽ പള്ളിയിലെ ഇടവക വികാരിയുടെ ഓഫീസിൽ നിന്ന് തന്നെ 2023 ജൂലൈ 8 ന് സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവിനെതിരെ മേൽ നടപടികളിലേക്കായി റവ. ഫാ. ആന്റണി നരികുളം 2023 ജൂലൈ 15-ന് ഒപ്പിട്ടുനൽകിയ അപ്പീൽ കണക്കിലെടുത്ത്;

ഇതിൽ CCEO c. 1400, 1396 § 3 തുടങ്ങിയ കാനോനിക നിയമങ്ങളുടെ വ്യക്തമായ ലംഘനമില്ലെന്ന് കണക്കിലെടുത്ത്, ബഹുമാനപ്പെട്ട ആന്റണി പൂതവേലി മാത്രമാണ് ഇടവകയുടെ അഡ്മിനിസ്ട്രേറ്ററും പുതിയ വികാരിയും ആണെന്നതിനാൽ, ബഹുമാനപ്പെട്ട പരാതിക്കാരൻ കൊണ്ടുവന്ന പരാതിയിൽ അദ്ദേഹത്തിന്റെ അവകാശങ്ങൾ ഒരുതരത്തിലും കുറച്ചതായി കാണിച്ചിട്ടില്ല;

2023 ജൂലായ് 1-ലെ ഒരു ഇലക്ട്രോണിക് സങ്കേതത്തിലൂടെ, ബഹുമാനപ്പെട്ട പരാതിക്കാരന് കിട്ടിയ ഉത്തരവ് അനുസരിച്ച്തന്നെ ബസിലിക്ക കത്തീഡ്രൽ പള്ളിയുടെ ഇടവകയെ നയിക്കാൻ അദ്ദേഹം യോഗ്യനല്ലെന്ന് വ്യക്തമായി പ്രഖ്യാപിച്ചിട്ടുള്ളതായി ഞാൻ കരുതുന്നു;

അതിനാൽ, ബഹുമാനപ്പെട്ട പരാതിക്കാരന്റെ പരാതി, അതായത്, “CCEO c. 1397 – 1400 – ലെ എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടുവേണം ഇടവക വികാരിയുടെ സ്ഥാനത്തുനിന്നും മാറ്റേണ്ടത് എന്നതിൽ നിയമലംഘനം നടന്നിട്ടുണ്ട്”, എന്ന വാദം തെളിവുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല;

പൗരസ്ത്യ സഭകൾക്കുള്ള ഡിക്കാസ്റ്ററി, ഈ കാര്യങ്ങൾ യഥാവിധി നന്നായി പരിഗണിച്ച ശേഷം,

താഴെ പറയുന്നത് തീരുമാനിച്ചിരിക്കുന്നു

എറണാകുളം-അങ്കമാലി ആർച്ച്‌ എപ്പാർക്കിയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് 2023 ജൂലൈ 4-ന് പുറപ്പെടുവിച്ച ഡിക്രി N. AA40/2023- അനുസരിച്ച് സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രൽ പള്ളിയിലെ ഇടവക വികാരിയുടെ ഓഫീസിൽ നിന്ന് തന്നെ 2023 ജൂലൈ 8 ന് സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവിനെതിരെ മേൽ നടപടികളിലേക്കായി റവ. ഫാ. ആന്റണി നരികുളം 2023 ജൂലൈ 15-ന് ഒപ്പിട്ടുനൽകിയ അപ്പീൽ തള്ളിക്കളയപ്പെടേണ്ടതും തീർച്ചയായും തള്ളിക്കളയപ്പെടുന്നതുമാണ്.

നിലവിലെ ഉത്തരവിൽ തനിക്ക് വിഷമമുണ്ടെന്ന് കരുതുന്നയാൾക്ക്, നിയമപ്രകാരം, അപ്പസ്തോലിക സിഞ്ഞത്തൂരയുടെ സുപ്രീം ട്രിബ്യൂണലിനെ സമീപിക്കാം. നിയമത്തിന്റെ എല്ലാ ഉത്തരവുകളും ബന്ധപ്പെട്ടവരെ അറിയിക്കും.

2023 സെപ്തംബർ 6-ന്, റോമിലെ പൗരസ്ത്യ സഭകൾക്കുള്ള ഡിക്കാസ്റ്ററിയുടെ ഓഫീസിൽ നിന്ന് നൽകിയത്.

  • ക്ലൗഡിയോ ഗുജൊറോത്തി, പ്രിഫെക്റ്റ്

ഫാ. മൈക്കൽ ജലാഖ്, OAM, സെക്രട്ടറി

Msgr-Nariculam

Msgr-Nariculam19092023