Category: KNOW OUR F A I T H

ബൈബിളിലെ ദൈവവും ഖുറാനിലെ അള്ളായും” കെസിബിസി ഐക്യജാഗ്രത, ബൈബിൾ, ഡയലോഗ് വെബിനാർ കമ്മീഷനുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വെബിനാർ.

പ്രശസ്ത ബൈബിൾ പണ്ഡിതനായ റവ. ഡോ. ആന്റണി തറേക്കടവിൽ വിഷയാവതരണം നടത്തുന്നു. വിശ്വാസികൾക്കിടയിൽ പതിവായി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ചിലർ ഉയർത്തുന്ന അർത്ഥ ശൂന്യമായ വാദഗതികൾക്കുള്ള വ്യക്തമായ മറുപടികൾ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ…മതബോധന രംഗത്ത് പ്രവർത്തിക്കുന്നവർ, അപ്പോളജെറ്റിക് മേഖലയിൽ തല്പരർ, ക്രൈസ്തവ…

ജോസഫ് – ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകൻ

വിശുദ്ധ യൗസേപ്പിതാവിനു ഏറ്റവും അനുയോജ്യമായ ഒരു വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വിചിന്തനം. വിശുദ്ധ യൗസേപ്പ് പിതാവ് ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകനാണ്. യൗസേപ്പിതാവിൽ നിക്ഷ്പിതമായ ആദ്യ ഉത്തരവാദിത്വം ഗർഭണിയായ ഒരു സ്ത്രീയുടെയും അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിൻ്റെയും സംരക്ഷണമായിരുന്നു. “ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ…

സ്ത്രീ പൗരോഹിത്യത്തിലേക്കുള്ള ചുവടുവയ്പ്പാണോ ഫ്രാൻസിസ് പാപ്പയുടെ പുതിയ ഉത്തരവ്? || Spiritus Domini

അൾത്താരയിൽ ശുശ്രൂഷിക്കാനും തിരുകര്‍മ്മങ്ങള്‍ക്കിടെ വിശുദ്ധഗ്രന്ഥ വായനകള്‍ നടത്താനും സ്ത്രീകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ 2021 ജനുവരി 10 ന് ഉത്തരവിറക്കി. “സ്പിരിത്തൂസ് ദോമിനി” എന്ന പേരുള്ള ഈ ഉത്തരവിൻ്റെ വിശദംശങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഡോ.സ്റ്റാൻലി മാതിരപ്പിള്ളി ഈ വീഡിയോയിലൂടെ നൽകുന്നത്.

കത്തോലിക്കര്‍ക്ക് ഭ്രൂണഹത്യയെ പിന്തുണയ്ക്കാൻ സാധിക്കില്ല: സ്പീക്കർ പെലോസിയ്ക്കെതിരെ യു‌എസ് ആർച്ച് ബിഷപ്പ്

സാൻഫ്രാൻസിസ്കോ: കത്തോലിക്കാ വിശ്വാസികൾക്ക് മനസാക്ഷിയോട് കൂടി ഭ്രൂണഹത്യയെ പിന്തുണയ്ക്കാൻ സാധിക്കില്ലെന്ന് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണി. ഭ്രൂണഹത്യ എന്ന ഒറ്റ വിഷയത്തെ പ്രതി ജനാധിപത്യത്തെ മുഴുവൻ വിൽക്കാൻ പ്രോലൈഫ് വോട്ടർമാർ തയ്യാറാണ് എന്നത് ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ…

അനാഫൊറകള്‍ സഭയുടെ അമൂല്യസമ്പത്ത്: സീറോമലബാര്‍ ആരാധനക്രമകമ്മീഷന്‍

കാക്കനാട്: സഭയുടെ ആരാധനക്രമത്തിന്റെയും വിശ്വാസസമ്പത്തിന്റെയും നെടുംതൂണുകളായ അനാഫൊറകളെക്കുറിച്ച് ‘സീറോമലബാര്‍ സഭയിലെ അനാഫൊറകള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണത്തില്‍’ എന്ന തലക്കെട്ടില്‍ ഒരു വൈദികന്‍ സത്യദീപം എന്ന ക്രൈസ്തവപ്രസിദ്ധീകരണത്തില്‍ (17.1.2021) എഴുതിയ ലേഖനം സഭയുടെ പഠനങ്ങളോട് ചേര്‍ന്ന് പോകുന്നതോ വിശ്വാസപരിപോഷണത്തിന് സഹായകരമോ അല്ലായെന്ന് സീറോമലബാര്‍…

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർവിചിന്തനം:- ദൈവരാജ്യം സമീപിച്ചിരിക്കുന്നു (മർക്കോ 1:14-20)

ലളിതമാണ് മർക്കോസിന്റെ സുവിശേഷം. വിപൂലീകരിച്ചുള്ള ആഖ്യാനങ്ങളൊന്നും അതിലില്ല. വലിയ സംഭവങ്ങളെ പോലും ഒറ്റവരിയിൽ ഒതുക്കുകയെന്നത് മർക്കോസിന്റെ രചനാശൈലിയാണ്. സുവിശേഷത്തിന്റെ പ്രാരംഭ ഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാന വിഷയം. യേശുവിന്റെ പരസ്യ ജീവിതത്തിന്റെ ആദ്യ ദിനമാണിത്. രണ്ടു കാര്യങ്ങൾ ഇവിടെ നമ്മൾ പ്രത്യേകം…