Category: Dr. CJ John

ദുരന്ത ബാധിതരിൽ സാധാരണ സമൂഹത്തിൽ കാണുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു|ലോക മാനസികാരോഗ്യ ദിനം

ദുരന്ത സാഹചര്യത്തിലെ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക്‌ പ്രേത്യേക ശ്രദ്ധ നൽകണം .യുദ്ധ മേഖലകളിൽ കുട്ടികൾ വലിയ മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്ന്‌ പോകാറുണ്ട്.എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആധിയും പേറി നിൽക്കുന്ന കുട്ടികൾ പല വിധത്തിലുള്ള അസ്വസ്ഥതകൾ പ്രകടിപ്പിക്കാം. ചെറിയ ശബ്ദങ്ങളിൽ ഞെട്ടൽ ,ഉറക്കത്തിനുള്ള ബുദ്ധിമുട്ടുകൾ…

സ്ത്രീക്ക് നേരെ ദാമ്പത്യത്തിൽ ഉണ്ടാകുന്ന അതിക്രമങ്ങൾ ആത്മഹത്യയിലും, കൊലപാതകത്തിലുമെത്തുമ്പോൾ മാത്രം കണ്ണീർ ഒഴുക്കിയിട്ട് എന്ത് കാര്യം?

വിപഞ്ചികയും അതുല്യയും സമൂഹത്തെ ഓർമ്മിപ്പിക്കുന്നത് … __________________________ വിവാഹ ജീവിതത്തിന്റെ കെട്ടുപാടിലോ, പ്രണയ സാഹചര്യത്തിലോ ഉള്ള സ്ത്രീകൾ പങ്കാളിയുടെ ക്രൂര പീഡനത്തിന് വിധേയമാകുന്ന വാർത്തകൾ ആവർത്തിക്കുന്നു. ആൺ മേൽക്കോയ്മയുടെ പ്രതിഫലനമാണ് ഈ അതിക്രമങ്ങളെന്ന വിധത്തിലുള്ള ചർച്ചകൾ ഇതിലെ വലിയ സാമൂഹിക തലത്തെ…

ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ?|ഡോ. സി. ജെ .ജോൺ

ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ?ഇത് പോരെന്നാണ് അഭിപ്രായം. അതിനുള്ള കാരണങ്ങൾ ചൂണ്ടി കാണിച്ചുള്ള ലേഖനത്തിന്റെ ടെക്സ്റ്റ്. കേരള കൗമുദിയിലെ എഡിറ്റ് പേജിൽ ഇന്ന്.. (ഡോ. സി. ജെ .ജോൺ) അസുഖം മാറാൻ നൽകുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ പോലും ഗൂഗിളിലൂടെ…

നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കുമ്പോൾ മാത്രം പൊള്ളിയാൽ മതിയെന്ന ലാഘവ ബുദ്ധിയിലേക്ക് പൊതു ബോധം പോയാൽ സമൂഹത്തിൽ പിഞ്ചു കുഞ്ഞുങ്ങൾ പല തരം പീഡനങ്ങൾക്ക് ഇരയാകാനിടയുള്ള സാഹചര്യങ്ങൾ തിരിച്ചറിയാതെ പോകും.

പിഞ്ചു കുട്ടികൾ ലൈംഗീകമായി ഉപദ്രവിക്കപ്പെടുന്നതുൾപ്പെടെയുള്ള ക്രൂരതകളുടെ വാർത്തകൾ കണ്ടും കേട്ടും വായിച്ചുമൊക്കെ ഇതൊരു പുതു നോർമൽ പ്രതിഭാസമാണെന്ന വിചാരം വരുന്നുണ്ടോ?ഇതൊക്കെ ഉള്ളിനെ പൊള്ളിക്കാതെ ഒരു സാധാരണ സംഭവമായി കടന്ന്‌ പോകുന്നുണ്ടോ? പലരും ഇങ്ങനെയൊക്കെയാണ്. വല്ലാത്തൊരു നിസ്സംഗത പടർന്നു പിടിക്കുന്നുണ്ട് .ഇതൊന്നും മനഃപൂർവം…

കുട്ടികളുടെ ഇത്തരം ഗുണ്ടാ പെരുമാറ്റങ്ങൾ വീടുകളിൽ ഉണ്ടാകുന്നുണ്ടെന്ന് വരുന്ന കേസുകളുടെ വെളിച്ചത്തിൽ ഉറപ്പായി പറയാം .|ഡോ .സി .ജെ .ജോൺ

പത്താം ക്‌ളാസ്സ്കാരുടെ യാത്രയയപ്പ് വേള വേർപിരിയലിന്റെ സങ്കട പ്രകടന സന്ദർഭമാണെന്നാണ് പൊതു വിചാരം . പണ്ടത്തെ ഓട്ടോഗ്രാഫ് എഴുത്തൊക്കെ ഓർമ്മ വരുന്നു .ഇതൊക്കെ പറഞ്ഞാൽ അത് അമ്മാവൻ കോംപ്ലെക്സോ തന്ത വൈബോവായി പരിഹസിക്കപ്പെടും. എന്നാലും കുറ്റസമ്മതം പോലെ ചിലത് പറയാതെ വയ്യാ…

മാനസികാരോഗ്യം മുൻഗണനാ വിഷയമാക്കണമെന്ന ആഹ്വാനം നൽകുന്ന ഒരു ലേഖനത്തിൽ ഇമ്മാതിരി ഒരു പരാമർശം വരാൻ പാടില്ലായിരുന്നു|ഡോ .സി .ജെ .ജോൺ

കേരളത്തിൽ മാനസികാരോഗ്യം തകരുകയാണെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സക്കറിയ ഇന്നലെ ഏഴുതിയ ലേഖനത്തിൽ വേവലാതിപ്പെടുന്നുണ്ട്. വ്യക്തിപരമായ മാനസികാരോഗ്യ തകർച്ചകളെ തുറന്ന ചർച്ചയാക്കുന്നതിന് തടസ്സമുണ്ടാക്കുന്ന സാമൂഹിക ക്യാൻവാസ് സൃഷ്ടിക്കുന്നതിലെ ഉത്തരവാദിത്തം എല്ലാവർക്കും ഇല്ലേ ? സക്കറിയയുടെ ലേഖനത്തിൽ തന്നെ മനോരോഗമുള്ളവരെ ഭ്രാന്തരെന്ന സ്റ്റിഗ്മ…

അഞ്ച് വർഷം പലരിൽ നിന്നും ലൈംഗീക പീഡനത്തിന് വിധേയയായിയെന്ന വെളിപ്പെടുത്തൽ ഉണ്ടാകുമ്പോൾ എന്തിന് ഇവൾ നിശ്ശബ്ദം സഹിച്ചുവെന്ന ചോദ്യമുണ്ടാകാം .

അഞ്ച് വർഷം പലരിൽ നിന്നും ലൈംഗീക പീഡനത്തിന് വിധേയയായിയെന്ന വെളിപ്പെടുത്തൽ ഉണ്ടാകുമ്പോൾ എന്തിന് ഇവൾ നിശ്ശബ്ദം സഹിച്ചുവെന്ന ചോദ്യമുണ്ടാകാം . തുറന്ന് പറച്ചിലിനുള്ള പരിസരമുണ്ടാക്കാൻ സമൂഹത്തിന് കഴിഞ്ഞിട്ടുണ്ടോയെന്ന ചോദ്യം എല്ലാവരും സ്വയം ചോദിക്കുകയല്ലേ വേണ്ടത് ? കുറ്റപ്പെടുത്തുകയും പെണ്ണിന്റെ സ്വഭാവത്തെ കുറിച്ച്…

പ്രശസ്തരുടെ ആത്മഹത്യകൾക്ക്ശേഷം നടക്കുന്ന പലതും ആത്മഹത്യാ പ്രോത്സാഹന ക്യാപെയിനുകളായി മാറുന്നുവെന്നതാണ് സങ്കടം .

ആത്മഹത്യാ സംഭവങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉത്തരവാദികളായ മാറുന്ന ചിലരുണ്ടാകാം .വിവിധ ഘടകങ്ങളുടെ ഒത്ത് ചേരലാകുന്ന ആത്മഹത്യാ പ്രതിഭാസത്തിൽ ഈ വ്യക്തികളുടെ ഇടപെടലുകളും പ്രസക്തമാകും. മരിക്കും വരെ വ്യക്തിയുടെ ശക്തിയെ കുറിച്ചും, പൊരുതി ജീവിതവുമായി കണ്ണി ചേരുന്നതിനെ പറ്റിയുമൊക്കെ പറയും. മരിച്ചു കഴിഞ്ഞാൽ…

“മെഡിക്കൽ പഠനത്തിന് പോയവരാരെങ്കിലും ഇമ്മാതിരി എല്ലിൻ സെറ്റ് സൂക്ഷിക്കുന്നുണ്ടെങ്കിൽ ജാഗ്രത .”|ഡോ. സി. ജെ .ജോൺ

വർഷങ്ങളായി ആൾപെരുമാറ്റമില്ലാത്ത ഒരു വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിൽ നിന്നും മനുഷ്യന്റെ എല്ലിൻ കഷണങ്ങളും തലയോട്ടിയും പോലീസ് കണ്ടെടുത്ത വാർത്ത പല പത്രങ്ങളിലും ചാനലുകളിലും കണ്ടു. ഡോക്ടറുടെ തറവാട് വീടാണ്. മക്കളും ഡോക്ടറന്മാരാണ്. ഇത് അവർ പഠനാവശ്യത്തിനായി ഉപയോഗിച്ച ബോൺ സെറ്റാകാനാണ് സാധ്യത.…

ഡിജിറ്റൽ സാങ്കേതിക വിദ്യകൾ കൂടിയുള്ള പുതിയ ലോകം കുട്ടികൾക്ക് നൽകുന്ന വിശാലമായ അനുഭവതലങ്ങൾതലമുറകൾ തമ്മിലുള്ള അകലത്തെ ഇപ്പോൾ സങ്കീർണ്ണമാക്കുന്നുണ്ട് .

ഡിജിറ്റൽ സാങ്കേതിക വിദ്യകൾ കൂടിയുള്ള പുതിയ ലോകം കുട്ടികൾക്ക് നൽകുന്ന വിശാലമായ അനുഭവതലങ്ങൾ തലമുറകൾ തമ്മിലുള്ള അകലത്തെ ഇപ്പോൾ സങ്കീർണ്ണമാക്കുന്നുണ്ട് . മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കേൾക്കുവാനുമുള്ള പരിസരം സൃഷ്ടിച്ചാൽ മാത്രമേ ഈ അകലം കുറയ്ക്കാൻ സാധിക്കൂ . ട്രെൻഡുകളും ,പ്രയോഗിക്കുന്ന വാക്കുകളും,…

നിങ്ങൾ വിട്ടുപോയത്