❤️

അമ്മയാകാൻ പ്രസവിക്കണമെന്നില്ല… ❤️

രോഗിയായ ഒരു കുഞ്ഞിനെയും കൊണ്ട് സോളിയമ്മ മെഡിക്കൽ കോളേജിലേക്ക് പോയതായിരുന്നു. പക്ഷേ… തിരികെ വന്നപ്പോൾ, പെറ്റമ്മ ഉപേക്ഷിച്ച മറ്റൊരു കുഞ്ഞിനെ കൂടി കൈകളിലേക്ക് ചേർത്തുപിടിച്ചാണ് അവൾ മടങ്ങിവന്നത്. ഹൃദയം നിറഞ്ഞ ഒരു ചിരിയോടെ ആ കുഞ്ഞിനെയും നെഞ്ചോടുചേർത്ത് കോൺവെന്റിന്റെ ഗേറ്റ് കടന്നുവരുന്ന സോളിയമ്മയെ കണ്ട നിമിഷം… എന്റെ കണ്ണുകൾ അറിയാതെ അവളിൽ തങ്ങി.

ഇറ്റലിയിലേക്ക് മടങ്ങുന്നതിന് മുമ്പ് എല്ലാവരോടും യാത്ര പറയാൻ ചെന്നതായിരുന്നു ഞാൻ.

ഹൃദയം നിറചിരിയോടെ കോൺവെന്റിന്റെ ഗേറ്റ് കടന്നുവരുന്ന സോളിയമ്മയെ കണ്ടപ്പോൾ, “ഒരു നിമിഷം അവിടെ ഒന്ന് നിൽക്കാമോ ഞാൻ ഒരു ഫോട്ടോ എടുക്കട്ടെ…” എന്ന് പറഞ്ഞ് ഞാൻ ആ നിമിഷം ക്യാമറയിൽ പകർത്തി.

അന്ന് എന്തുകൊണ്ടോ എന്റെ മനസ്സ് പറഞ്ഞു: “എന്നെങ്കിലും ഈ ഫോട്ടോ ആവശ്യം വരും…” ഇന്ന് ആ ഫോട്ടോ വീണ്ടും എന്റെ ഓർമ്മയിലേക്ക് ഓടിയെത്തി…

“കന്യാസ്ത്രീകൾക്ക് മനുഷ്യത്വമില്ല…”

“കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്നവരാണ് കന്യാസ്ത്രീകൾ…” എന്നൊക്കെ ഈ ദിവസങ്ങളിൽ ചിലർ ചാനലുകളിലും സോഷ്യൽ മീഡിയകളിലും ഇരുന്ന് പുലമ്പുന്നത് കേൾക്കുമ്പോൾ, ഈ ഒരു ചിത്രം ഇവിടെ പോസ്റ്റുന്നു…😍

ഈ സോളിയമ്മയെപ്പോലെ,

സ്വന്തം മക്കളല്ലാത്ത കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ നെഞ്ചോടുചേർത്ത് വളർത്തുന്ന നൂറുകണക്കിന് കന്യാസ്ത്രീകൾ കേരളത്തിലുണ്ട്. അവർക്ക് സ്വന്തം കുഞ്ഞുങ്ങളില്ലായിരിക്കാം… പക്ഷേ,

അമ്മയുടെ ഹൃദയമുണ്ട്.

സ്വന്തമല്ലാത്ത കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ നെഞ്ചോടുചേർത്ത്,

അവരുടെ കണ്ണീരിന് ആശ്വാസമായി,

അവരുടെ ഏകാന്തതയ്ക്ക് സ്നേഹമായി, അവരുടെ മുറിവുകൾക്ക് കരുതലായി, അവരുടെ ഇരുണ്ട വഴികളിൽ പ്രതീക്ഷയുടെ വെളിച്ചമായി

നിൽക്കുന്ന അനേകം കരങ്ങൾ…

അത് വെറും ഒരു കന്യാസ്ത്രീയുടെ കൈകളല്ല… അത് അമ്മയുടെ കരങ്ങളാണ്… ചില അമ്മമാർ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു… എന്നാൽ മറ്റുചിലർ കുഞ്ഞുങ്ങളുടെ ജീവിതത്തെ വീണ്ടും ജനിപ്പിക്കുന്നു. ❤️

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്