കൊച്ചി .കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോൺ പോൾ അവാർഡ് 2024ന് സംവിധായകൻ ഷെയ്സൺ പി ഔസേഫ് അർഹനായി.

2023 ൽ പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് ആണ് ഷെയ്സന്റെ ആദ്യ ചിത്രം. മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജ് ഫിലിം ആൻഡ് ടെലിവിഷൻ വിഭാഗം ഡീൻ ആയി ഇപ്പോൾ സേവനം ചെയ്യുന്നു. ഇന്റർനാഷണൽ കാത്തലിക് വിഷ്വൽ മീഡിയ ഗോൾഡൻ അവാർഡ് 2024 ഉൾപ്പെടെ 55 ൽ അധികം പുരസ്‌കാരങ്ങൾ ഇതിനോടകം നേടിയ സിനിമ 2024 ലിലെ ഓസ്കാർ നോമിനേഷനും നേടിയിരുന്നു. തിരക്കഥാകൃത് ജോൺ പോളിന്റെ ഓർമ്മയ്ക്കാക്കി കെസിബിസി മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. മെയ്‌ 24 ന് കെസിബിസിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാമ്പ്ലാനി അവാർഡ് സമ്മാനിക്കും.
ഫാ എബ്രഹാം ഇരിമ്പിനിക്കൽ,
സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷൻ.

നിങ്ങൾ വിട്ടുപോയത്