✝️

”May he grant you your heart’s desire and fulfill all your plans!“

‭‭(Psalm‬ ‭20‬:‭4‬) 🛐

പ്രാർത്ഥിച്ചുതീരും മുൻപേ പ്രാർത്ഥന കേൾക്കുന്ന ദൈവം ഉണ്ടായിട്ടും എന്തുകൊണ്ട് ആളുകൾ പ്രാർത്ഥിക്കാൻ മടിക്കുന്നു. പ്രാർത്ഥനയിൽ ശരണം പ്രാപിക്കുന്ന നിരവധി വിശ്വാസികൾക്ക് എന്തുകൊണ്ടാണ് ദൈവം നല്കുന്ന ഉത്തരം കണ്ടെത്താനാകാത്തത്? നമ്മുടെയൊക്കെ ജീവിതത്തിൽ പ്രശ്‌നങ്ങളും പ്രതിസന്ധികളും തകർച്ചകളുമെല്ലാം ഉണ്ടായെന്നുവരാം. എന്നാൽ, ദൈവത്തിൽ ശരണപ്പെടുന്ന, തന്റെ എല്ലാ ആശ്രയവും ദൈവത്തിൽ വയ്ക്കുന്ന പ്രാർത്ഥനാജീവിതമുള്ള ഒരു വ്യക്തിക്ക് അവയെയെല്ലാം എളുപ്പത്തിൽ നേരിടാനും അവയുടെമേൽ ആധിപത്യം ഉറപ്പിക്കുവാനും കഴിയും.

നാം ഒരോരുത്തരുടെയും പ്രാർത്ഥനയിൽ പെട്ടെന്നു തന്നെ ദൈവിക ഇടപെടൽ ഉണ്ടാവുകയാണെങ്കിൽ നമുക്കും ദൈവത്തിന്റെ പരിപാലനയിൽ വിശ്വസിക്കുവാൻ എളുപ്പമായിരിക്കും. എന്നാൽ നമ്മൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള പെട്ടെന്നുള്ള ഒരു ഉത്തരം അല്ലെങ്കിൽ ദൈവിക ഇടപെടൽ നമ്മുടെ ജീവിതത്തിൽ ഉണ്ടായില്ലെങ്കിൽ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം തന്നെ പതറിപ്പോയെന്നും വരാം. അങ്ങനെയുള്ളവരോട് കർത്താവ് ചോദിക്കുന്നു ‘സമീപസ്ഥനായിരിക്കുമ്പോൾ മാത്രമാണോ ഞാൻ നിനക്ക് ദൈവം? വിദൂരസ്ഥനായിരിക്കുമ്പോഴും ഞാൻ നിനക്ക് ദൈവമല്ലേ?’ കർത്താവിന്റെ ഇടപെടൽ പെട്ടെന്നുള്ളതോ താമസിച്ചുള്ളതോ എന്തുമാകട്ടെ, അവിടുത്തെ കാരുണ്യത്തിൽ ശരണപ്പെട്ടു കൊണ്ട് അവിടുന്ന് ഉത്തരം തരുന്ന സമയം വരെ കാത്തിരിക്കുവാൻ തിരുവചനം നമ്മോട് ആവശ്യപ്പെടുന്നു.

തിരുവചനം നമ്മളെ ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധിക്കൂ: ”യുവാക്കൾ പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാർ ശക്തിയറ്റു വീഴാം. എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല” (ഏശ. 40:30-31) നമ്മുടെ ഹൃദയാഭിലാഷത്തെയും ഉദ്യമങ്ങളെയും

പ്രതീക്ഷകളെയും പ്രാർത്ഥന സാദ്ധ്യമാക്കട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്