ദൈവസഭ വളരെ നിർണായകമായ കാലഘട്ടത്തിൽക്കൂടിയാണ് കടന്നു പോകുന്നത്. വിശുദ്ധിയും, വേർപാടും അനുഷ്ഠിക്കുന്ന ആൽമീയരുടെ വംശനാശം ഇന്ന് ലോകത്തിൽ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒരുവന്റെ ഇഷ്ടങ്ങൾ അനുസരിച്ച് ലോകത്തിനു അടിമപ്പെട്ടു, ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതമാണ് നമുക്ക് ചുറ്റിനുമുള്ളത്. ക്രിസ്തുവിനെ ധരിക്കുക എന്നതാണ് റോമർ 13:14 ൽ തിരുവചനം പഠിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തിലെ യേശുവിന്റെ ഏറ്റവും വലിയ അടയാളമാണ്, പരിശുദ്ധാൽമാവിനാൽ നാം വസിക്കുന്നത്.

ദൈവത്തെ അനുസരിക്കുന്നവർ ദൈവഹിതത്തിന് അനുസരിച്ചായിരിക്കണം ജീവിക്കേണ്ടത്. യേശുവിനെ നാം ധരിക്കുമ്പോൾ, യേശുവിന്റെ സ്വഭാവ ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ അടയാളമായി മാറും. ഒരാൾക്ക് രോഗങ്ങൾ ഉണ്ടെന്ന് മനസിലാകുന്നത്, രോഗലക്ഷണങ്ങൾ വഴിയാണ്. അതുപോലെ ക്രിസ്തുവിനെ അറിയാത്തവർ നമ്മളുടെ ജീവിതത്തിൽ ക്രിസ്തുവിനെ ധരിച്ചിരിക്കുന്ന അടയാളങ്ങൾ വഴി ക്രിസ്തുവിനെയും, തിരുവചനത്തെയും അറിയുവാൻ ഇടവരും. നാം ഓരോരുത്തരും ഈ ഭൂമിയിൽ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്

ജീവിതത്തിൽ മോഹം എല്ലാവർക്കും ഉണ്ടാകാം എന്നാൽ അതിനെ ജയിക്കുക എന്നുള്ളതായിരിക്കണം നമ്മുടെ ലക്ഷ്യം. സാത്താൻ നമ്മുടെ ജീവിതത്തിൽ നിന്നും കർത്താവിന്റെ സ്വഭാവ ഗുണങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കും. എന്നാൽ ദൈവക്യപയാലും, പരിശുദ്ധാൽമാവിന്റെ ശക്തിയാലും നമ്മുടെ ആൽമീയ ശക്തികളെ തകർക്കുന്ന സാത്താനിക ശക്തികളെ തിരിച്ചറിയണം. ലോകത്തിൽ ഉള്ളതൊന്നും അനുകരിക്കാതെ, ജീവിതത്തെ പൂർണ്ണമായും ദൈവഹിതത്തിനായി സമർപ്പിക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്