മനുഷ്യനു സങ്കൽപ്പിക്കാൻകൂടി സാധിക്കാത്ത വിധത്തിലുള്ള അധികാരങ്ങളാണ് പിതാവായ ദൈവം തന്റെ എകജാതനായ യേശുവിൽ നിക്ഷേപിച്ചിരിക്കുന്നത്. പാപികളായ നമ്മെ ദൈവമക്കളെന്ന പരമോന്നത പദവിയിലേക്ക് ഉയർത്താനുള്ള അധികാരവും യേശുവിൽ നിക്ഷിപ്തമായിരുന്നു. നമുക്കിന്നു അന്ധകാരം അനുഭവപ്പെടുന്നത് ലോകത്തിൽ പ്രകാശം ഇല്ലാതിരുന്നിട്ടല്ല, നാം കണ്ണുകൾ അടച്ചു യേശുവാകുന്ന പ്രകാശത്തെ നമ്മിൽ നിന്നും അകറ്റി നിർത്തുന്നതു കൊണ്ടാണ്.

ലോകത്തിൽ ഇന്ന് ജോലികൾക്കോ, സ്ഥാനമാനങ്ങളോ ലഭിക്കുന്നതിനായി നാം കഴിവ് തെളിയിക്കേണ്ടതായിട്ടുണ്ട്. ഉദാഹരണമായി പറഞ്ഞാൽ നാം ഗവൺമെൻറ്റ് ജോലി ലഭിക്കുന്നതിനായി വർഷങ്ങളോളം പ്രയത്നിച്ചാൽ മാത്രമേ, ജോലി ലഭിക്കാറുള്ളു. എന്നാൽ ദൈവമക്കളാക്കുവാൻ, യാതൊരു പ്രയത്നത്തിന്റെയും ആവശ്യമില്ല. കർത്താവിൽ പൂർണ്ണ മനസോടെയും, പൂർണ്ണഹൃദയത്തോടെയും ഉള്ള അടിയുറച്ച വിശ്വാസം മതി ദൈവമക്കളാകുവാൻ. ഉദാഹരണമായി പറഞ്ഞാൽ ഒരു വയസ് ഉള്ള കുട്ടി എങ്ങനെയാണോ സ്വന്തം മാതാപിതാക്കളെ ആശ്രയിക്കുന്നത്, അതുപോലെ ആയിരിക്കണം നാം കർത്താവിൽ ആശ്രയിക്കേണ്ടത്.

നമ്മിൽ പലർക്കും, ഒരു ചിന്ത ഉണ്ടായിരിക്കും, പാപികളായ നമ്മൾക്ക് കർത്താവിനെ സ്വീകരിക്കാൻ കഴിയുമോ എന്ന്? എന്നാൽ മാനസാന്തരത്തോടെ പാപങ്ങൾ കർത്താവിനോട് ഏറ്റു പറയുന്ന ഏതൊരു വ്യക്തിയെയും, കർത്താവ് പൂർണ്ണ ഹൃദയത്തോടെ, ദൈവമക്കളായി സ്വീകരിക്കും. യാക്കോബ്‌ 4 : 8 ൽ പറയുന്നു, ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന്‌ നിങ്ങളോടും ചേര്‍ന്നുനില്‍ക്കും.

നാം ഓരോരുത്തർക്കും മാനസാന്തരത്തോടെയും, വിശുദ്ധിയോടെയും, പൂർണ്ണ ഹൃദയത്തോടെയും യേശുവിനെ സ്വീകരിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്