കൊച്ചി : കളമശ്ശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ വെച്ച് നടന്ന ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച അതിരൂപത വികാരി ജനറല്‍ പെരിയ ബഹു. മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമിറ്റം ആണ് പൗരോഹിത്യ വസ്ത്രം വെഞ്ചരിച്ചുനല്‍കിയത്. ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ. സക്കറിയാസ് പവനാത്തറ, സെമിനാരി റെക്ടര്‍മാരായ ഫാ.ജോബ് വാഴക്കൂട്ടത്തിൽ , ഫാ. ജോസി കോച്ചാപ്പിള്ളി, ഫാ.നിവിൻ നിക് സ്ൺ, ഫാ. ജെറോം കൂടാതെ മറ്റു വൈദീകരും ദിവ്യബലിക്ക് സഹകാര്‍മികത്വം വഹിച്ചു. 12 വൈദിക വിദ്യാര്‍ഥികളുടെയും ഇടവകയില്‍ നിന്നുള്ള വികാരിയച്ചന്മാരാണ് പൗരോഹിത്യ വസ്ത്രം അവരെ ധരിപ്പിച്ചത്. വൈദിക വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും സഹോദരങ്ങളും ദിവ്യബലിയില്‍ പങ്കെടുക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

നിങ്ങൾ വിട്ടുപോയത്