സമൂഹത്തിലെ വിവിധ കാരണങ്ങളാൽ വിഷമിക്കുന്നവരെ സഹായിക്കുന്നതിൽ കത്തോലിക്ക ഇടവകളും കുടുംബയൂണിറ്റുകളും സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നു. ഇങ്ങനെ പ്രവർത്തിക്കുന്ന കുടുംബയൂണിറ്റുകൾക്ക് ഒരു മാതൃകയാണ് സെന്റ്. മേരിസ് കുടുംബകുട്ടായ്‌മ.

എറണാകുളം അങ്കമാലി അതിരൂപതയിലെ പാലാരിവട്ടം സെന്റ്. മാർട്ടിൻസ് ഇടവകയിലെ, ചക്കുങ്കൽ റോഡിലെ നാല്പതോളം കത്തോലിക്ക കുടുംബങ്ങളുടെ കാരുണ്യ ശുശ്രുഷകൾ സമൂഹത്തിലെ വേദനിക്കുന്ന എല്ലാവിഭാഗം മനുഷ്യർക്കും ആശ്രയകേന്ദ്രമാണ്.

ചികിത്സ, പഠനം, വിവാഹം, ഭവനനിർമ്മാണം തുടങ്ങിയ മേഖലകളിലെല്ലാം അർഹതയുള്ളവരെ കണ്ടെത്തി സഹായിക്കുന്നു. വേദനിക്കുന്നവർക്കും വിഷമിക്കുന്നവർക്കും അത്താണിയായ സെന്റ്. മേരിസ് വെൽഫെയർ ഫണ്ടിന്റെ കൊ ഓർഡിനേറ്റർ ശ്രീ എ സി ജോയിയുടെ ത്യാഗം നിറഞ്ഞ ശുശ്രുഷകളാണ് ഈ കാരുണ്യപ്രസ്ഥാനത്തിന്റെ കരുത്ത്. കാരുണ്യവഴികളിലെ കൃപകളെക്കുറിച്ചും, സുതാര്യമായ പ്രവർത്തനരീതികളെക്കുറിച്ചും ശ്രീ എ സി ജോയി വിശദീകരിക്കുന്നു.

വിവിധ ക്രൈസ്തവ സഭകളിലെ കുടുംബയൂണിറ്റുകളും വിവിധ മതവിഭാങ്ങളിലെ കുടുംബകൂട്ടായ്മകളും ഈ മാതൃക സ്വീകരിച്ച് പ്രവർത്തിക്കട്ടെയെന്ന്‌ ആഗ്രഹിക്കുന്നു. 🙏സെന്റ്. മേരിസ് വെൽഫെയർ ഫണ്ടിന്റെ സാരധികൾക്കും ശ്രീ എ സി ജോയിക്കും ആശംസകൾ 🙏🌹

നിങ്ങൾ വിട്ടുപോയത്