കറുകുറ്റി: ‘ശാലോം വേൾഡ്’ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐയുടെ മാതാവും പരേതനായ വർഗീസ് പാലാട്ടിയുടെ ഭാര്യയുമായ റോസി വർഗീസ് (77) നിര്യാതയായി. മൃതസംസ്‌ക്കാരം മേയ് ആറ് രാവിലെ 9.30ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദൈവാലയത്തിൽ. ഏപ്രിൽ നാലിന് അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. മാമ്പ്ര പറവൂക്കാരൻ കുടുംബാംഗമാണ്. മറ്റ് മക്കൾ: റെജി ജോയി, റിക്‌സി ജിനു. മരുമക്കൾ: എ. പി ജോയ് ആക്കൂന്നത്ത്, ജിനുമോൻ കെ. ജോൺസൺ കുത്തൂർ.

It is with heavy hearts that we inform you of the passing of our beloved mother, Rosy Varghese, today, Sunday at 2 am. The funeral will take place on Monday, May 6th at 9.30 am at Christ the King Parish Church in Karukutty.

Our mother meant a lot to us, but she means even more to the Lord.

Jesus said to her: “I am the resurrection and the life. The one who believes in me will live, even though they die; and whoever lives by believing in me will never die. Do you believe this?” (John 11:25-26). Yes Lord, we do!

Fr.Roy Palatty  CMI

ഒരിക്കൽ റോയി അച്ചന്റെ കൊച്ചുവീട്ടിൽ അമ്മിച്ചിയുമായി കുശലം പറയുന്നതിനിടയിൽ ഞാൻ ചോദിച്ചു.’ ഏക മകനെ സി.എം.ഐ കാർക്ക് കൊടുത്തപ്പോൾ അമ്മിച്ചിയുടെ അടുത്ത്, ഇവിടുത്തെ സിഎംഐ കൊവേന്തയിൽ അച്ചൻ ഉണ്ടാകുമെന്ന് വിചാരിച്ചു അല്ലെ’ ? ഇപ്പോൾ ശാലോമിൽ വന്നതോടെ അച്ചൻ അമേരിക്കയിലും ഇവിടെ അമ്മ തനിച്ചുമായി.. വിഷമമുണ്ടോ?

ചിരിച്ചുകൊണ്ടുള്ള അമ്മിച്ചിയുടെ മറുപടി വന്നു..”ഹൈസ്കൂളിൽ പഠിക്കുന്ന കാലംമുതൽ അവൻ കൊവേന്തയിൽ ആണ്.മിക്കവാറും ദിവസങ്ങളിൽ രാത്രി 3 മണിക്ക് വീട്ടിനടുത്തുള്ള കറുകുറ്റി ആശ്രമത്തിലെ കൊവേന്തയുടെ മുറ്റത്തു പോയി മുട്ടുകുത്തി പ്രാർത്ഥിക്കും..ഇവൻ എനിക്കുള്ളതല്ല അല്ല എന്ന് അന്നുതന്നെ ഉറപ്പായിരുന്നു.അതുകൊണ്ടു സെമിനാരിയിൽ പോകുന്നകാര്യം പറഞ്ഞപ്പോൾ ഒരു വിഷമവും തൊന്നിയിട്ടില്ല.ഇപ്പോൾ ലോകം മുഴുവൻ ശാലോമിന്റെ ആളുകൾ കൂട്ടിനുമുണ്ട് .ഞാൻ മുഴുവൻ സമയം ശാലോം ടിവി യാണ് കാണുന്നത്ത് .അതിൽ വല്ലപ്പോഴും അവനെയും ഞാൻ കാണും..10 മക്കളുള്ള അമ്മമാരേക്കാൾ ഞാൻ സന്തോഷവതിയാണ് …

തിരുസഭക്കായി ഏകമകനെ നൽകിയ അമ്മയുടെ പുണ്യങ്ങൾ ഇനിയുള്ള നാളുകളിൽ അച്ചനെ നയിക്കട്ടെ !! അച്ചനിലൂടെ സഭയിൽ വിരിയുന്ന അനുഗ്രഹങ്ങളെ പ്രതി സഭാമാതാവ് അമ്മിച്ചിയെ സ്വർഗ്ഗകിരീടം അണിയിക്കട്ടെ !!🌹

by Santo Thomas 

നിങ്ങൾ വിട്ടുപോയത്