അമ്മയ്ക്കുവേണ്ടി സകലതും മാറ്റിവെച്ച് എല്ലാവർക്കും എല്ലാമായി ജീവിച്ച മകൻ

അമ്മയുടെ മനസ്സ് നൊമ്പരപ്പെടരുത് എന്ന് കരുതിയാണ് പല്ലുവേദന മാത്രമാണെന്ന് പറഞ്ഞ് വർഷങ്ങൾ തള്ളി നീക്കിയത്. ഹോമിയോ മരുന്നും മറ്റു ചില സ്വയം ചികിത്സകളിലൂടെയും കാലങ്ങൾ കഴിച്ചു നീക്കി. ഇടക്കാലത്ത് അമ്മയ്ക്ക് അസുഖം കലശലായി കിടപ്പിൽ ആയപ്പോൾ മാസങ്ങൾ പുറത്തിറങ്ങാതെ പരിചരിച്ചു, അക്കാലത്ത് മരുന്ന് മുടങ്ങി, വായിലെ ക്യാൻസർ രോഗം മൂർച്ഛിച്ചു.

മാസങ്ങൾക്കു മുമ്പ് ഇടവക വികാരി ഫാ. ക്ലീറ്റസ് കാരക്കാട് ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്തപ്പോൾ ചോദിച്ച ചോദ്യങ്ങൾക്ക് മൂളൽ മാത്രമായിരുന്നു മറുപടി, അന്നും പറഞ്ഞു പല്ലുവേദന എന്ന്. പിന്നീട് അദ്ദേഹത്തോട് മുഖത്തോട് മുഖം നോക്കി സംസാരിക്കേണ്ടി വന്നപ്പോൾ, പല്ലുവേദന ഇതുവരെ മാറിയില്ലേ എന്ന ചോദ്യത്തിന് ഗന്ത്യന്തരമില്ലാതെ പറയേണ്ടിവന്നു “അച്ചാ ഈ വേദന മാറില്ല പ്രാർത്ഥിച്ചാൽ മതി”. ഒടുവിൽ സംസാരിക്കാൻ പറ്റാതായപ്പോൾ സുഹൃത്ത് കൂടിയായ ഡോ. കെ എസ് മനോജിന്റെ നിർബന്ധത്തിനു വഴങ്ങി ആശുപത്രിയിലേക്ക്.

അതാണ് ഇന്നലെ വിടപറഞ്ഞ ആലപ്പുഴ പുന്നപ്രയിലെ മൈക്കിൾ പി ജോൺ. Michael John John

ചെറുപ്പകാലം തൊട്ടേ സമുദായ പ്രവർത്തനം, കെസിവൈഎം , കെഎൽസിഎ നേതൃനിരയിൽ. പിന്നീട് കോൺഗ്രസ് പാർട്ടിയുടെ വിവിധ മേഖലകളിൽ പ്രവർത്തനം, വേദനയ്ക്ക് നടുവിലും ഏൽപ്പിച്ച പ്രവർത്തനങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്യുന്ന പ്രകൃതം. ആരോടും പരാതിയും പരിഭവവും പറയാറില്ല. നാട്ടുകാരുടെ ഏത് ആവശ്യത്തിനും ഓടിയെത്തുന്ന വ്യക്തി. സ്വന്തം വേദന മറന്ന് ചികിത്സയ്ക്ക് പോലും തയ്യാറാകാതെ സമൂഹത്തിന് ജീവിതം മുറിച്ചു കൊടുത്ത വ്യക്തി.

അസ്ഥി സംബന്ധമായ രോഗമുണ്ടായിരുന്ന അമ്മയ്ക്കു വേണ്ടിയാണ് വിവാഹം പോലും കഴിക്കാതെ ജീവിച്ചത്. മകൻറെ നിശ്ചലമായ ശരീരത്തിന് സമീപം വേദനകൾ മറന്ന് അമ്മ ഉറച്ചുനിന്നു. ഒടുവിൽ മകനെ കുഴിയിലേക്ക് എടുക്കുമ്പോൾ പാവം തളർന്നു വീണു. അമ്മയ്ക്കുവേണ്ടി ജീവിച്ച മകൻ അമ്മയെ തനിച്ചാക്കി യാത്രയായി.

അഡ്വ .ഷെറി ജെ തോമസ്

ആദരാഞ്ജലികൾ


മൈക്കിൾ പി ജോൺ നിര്യാതനായി. കെഎൽസിഎ നേതാവ് എന്ന നിലയിൽ ആലപ്പുഴ രൂപതയിലും സംസ്ഥാനമെമ്പാടും ലത്തീൻ സമുദായ സമുദായ പ്രവർത്തനങ്ങളിളും പൊതുപ്രവർത്തന മേഖലയിലും നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു. കെസിവൈഎം യുവജോതി പ്രസ്ഥാനത്തിൻ്റെയും KLCA ആലപ്പുഴ രുപതയുടെ കരുത്തനായിരുന്ന സമുദായ നേതാവിന് പ്രാർത്ഥനയോടും ആദരവോടും യാത്രാമൊഴി.
യുവജ്യോതി-കെ.സി.വൈ.എം ആലപ്പുഴ രൂപത ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കേരള ലാറ്റിൻ കാത്തലിക്‌ അസോസിയേഷൻ ( K.L.C.A )ആലപ്പുഴ രൂപത ജനറൽ സെക്രട്ടറി,പ്രസിഡന്റ് , സംസ്ഥാന ജോയിന്റ് സെക്രട്ടറി , കേരള കാത്തലിക്‌ ഫെഡറേഷൻ ( K.C.F ) സംസ്ഥാന വൈസ് പ്രസിഡന്റ് ,ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നപ്ര വെസ്റ്റ് മണ്ഡലം പ്രസിഡന്റ്, D.C.C അംഗം, K.P.C.C ന്യുനപക്ഷ സമിതി ആലപ്പുഴ ജില്ല ചെയർമാൻ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം,വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടന ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
നാടക- മിനി സ്ക്രീൻ രംഗത്ത് രചയിതാവ്, നടൻ, സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പുന്നപ്രയിൽ ജീവകാരുണ്ണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
ഭൗതിക ശരീരം പുന്നപ്ര സെന്റ്.ജോൺ മരിയ വിയാനി പള്ളിയിൽ സംസ്കരിച്ചു

.

നിങ്ങൾ വിട്ടുപോയത്