ഫ്രാൻസിസ് പാപ്പ ഇറ്റലിയിലെ ഒരു സെമിനാരിക്കാരൻ ഉൾപടെ 7 ദൈവദാസ പദവിയിൽ ഉള്ളവരുടെയും, ഒരു രക്തസാക്ഷിയുടെയും പേരിൽ നടന്ന അത്ഭുതങ്ങൾ അംഗീകരിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ചേർക്കാൻ തീരുമാനിച്ചു.

ജനുവരി 21 ന്‌ രാവിലെ വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ നടപടികളുടെ ചുമതല വഹിക്കുന്ന കർദിനാൾ മർചെല്ലോ സേമരാരോയുമയുള്ള കൂടിക്കാഴ്ചയിൽ ആണ് പാപ്പ അത്ഭുതങ്ങൾ അംഗീകരിച്ചത്. 1944 ൽ വിശ്വാസത്തിന്റെ പേരിൽ ഇറ്റലിയിലെ കാപാരയിൽ രക്തസാക്ഷിയായ ജിയോവാന്നി ഫോണസീണി എന്ന രൂപത വൈദികനും, ഇറ്റലിയിൽ നിന്ന് തന്നെ ഉള്ള ഫാ. മൈക്കിൾ, ഫാ. രുഗെരോ എന്നീ രൂപതവൈദികരും, ഇംഗ്ലണ്ടിൽ നിന്നുള്ള കന്യാസ്ത്രീയായ മരിയ ജോസഫ്, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള അല്മായ നേതാക്കളായ ജാക്കോമോ ഫെർണാണ്ടസ്, ജെറോം ലെയുനെ എന്നിവരും, ഇറ്റലിയിലെ മിലാനിൽ ഉപവിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അട്‌ലെയ്ഡ് ബോണോലിസ് എന്ന സ്ത്രീയും, 1930 ൽ ക്ഷയം വന്ന് മരണമടഞ്ഞ 15 വയസുള്ള പാസ്‍ക്വേൽ കാൻസി എന്ന സെമിനാരികാരനെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ചേർക്കാൻ തിരുനമാനമായി.

രക്തസാക്ഷിയായ ഇറ്റാലിയൻ വൈദികൻ ജർമൻ നാസി കാലഘട്ടത്തിൽ മരണമടഞ്ഞതാണ്. 1994 ൽ മരിച്ച ഫ്രാൻസിൽ നിന്നുള്ള വാഴ്‌. ജെറോം ഡൗൺ സിൻഡ്രോം കണ്ടുപിടിച്ച ശാസ്ത്രജ്ഞനും, റോമിലെ പൊന്തിഫികൽ അക്കാഡമി ഒഫ് ലൈഫിൽ അംഗവും ആയിരുന്നു.

റോമിൽ നിന്ന് ഫാ ജിയോ തരകൻ