ഫ്രാൻസീസ് പാപ്പായുടെ ഇറാഖ്‌ സന്ദർശനത്തിന് ഒരുക്കമായി പേപ്പൽ ഫ്ലൈറ്റിൽ പോകാനുള്ള മാധ്യമ പ്രവർത്തകർ എല്ലാവരും കൊറോണ വാക്സിൻ സ്വീകരിക്കണം എന്ന് വത്തിക്കാനിൽ നിന്ന് അറിയിച്ചു.

മാർച്ച് മാസം 5 തിയതി മുതൽ 8 തിയതി വരെ ഫ്രാൻസിസ് പാപ്പയുടെ കൂടെ പേപ്പൽ വിമാനത്തിൽ പോകനുള്ളവർ എല്ലാവരും കൊറോണ വാക്സിൻ സ്വീകരിക്കണം എന്നും, പോകാനുള്ളവർ ജനുവരി 25 മുമ്പ് അപേക്ഷിക്കണം വത്തിക്കാനിലെ മാധ്യമ വിഭാഗം വഴി അപേക്ഷിക്കണം എന്നും പറയുന്നുണ്ട്.

കൂടാതെ യാത്രയിൽ PPT കിറ്റ്, സാമൂഹിക അകലം എന്നിവ പാലിക്കണം, സ്‌റ്റിറോളജിക്കൽ ടെസ്റ്റ് നടത്തണം എന്നീ മാനദണ്ഡങ്ങളും പറയുന്നുണ്ട്. യാത്രയുടെയും, താമസത്തിനുള്ള സൗകര്യങ്ങൾ വത്തികാനും ഇറാഖ് ഗവന്മെന്റും കൂടി സജീകരിക്കുമെങ്കിലും ചിലവുകൾ വഹിക്കണം എന്നും ജേർണലിസ്റ്റുകൾക്ക്‌ നല്കിയ ഇമെയിൽ വ്യക്തമാക്കുന്നു.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്