ലോകത്തെ അത്ഭുതപ്പെടുത്തിയ ഫ്രാൻസിസ് മാർപ്പാപ്പ

വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയായിരുന്ന സമയത്ത് അദ്ദേഹവും കർദിനാൾ ജോസഫ് റാറ്റ്‌സിംഗറും കർദിനാൾ ബർഗോളിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.

ജോൺ പോൾ രണ്ടാമന്റെ മരണത്തെ തുടർന്ന് അവരിൽ ഒരാളായ കർദിനാൾ റാറ്റ്‌സിംഗർ (ബെനഡിക്ട് പതിനാറാമൻ) പുതിയ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.

തൻറെ ആത്മാർത്ഥ സുഹൃത്ത് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട അന്ന് രാത്രിയിൽ ഉറ്റ ചങ്ങാതിയായ കർദിനാൾ ബർഗോളിയ പുതിയ പാപ്പയെ കാണാൻ പേപ്പൽ വസതിയിലെത്തി.

വസതിക്ക് കാവൽ നിന്നിരുന്ന സ്വിസ് സൈന്യത്തിലെ (സ്വിസ്സ് ഗാർഡ്) അംഗങ്ങൾ അദ്ദേഹത്തെ തടഞ്ഞു; മുൻ‌കൂർ അനുവാദമില്ലാതെ ആരെയും അകത്തേക്ക് വിടാൻ സാധ്യമല്ല. അവരോട് തർക്കിക്കാതെ കയർക്കാതെ അവർക്ക് നല്ല ഒരു പുഞ്ചിരി സമ്മാനിച്ച് നന്ദി പറഞ്ഞ് കർദിനാൾ തിരികെ സ്വന്തം മുറിയിലേക്ക് മടങ്ങി. അദ്ദേഹമാണ് ലോകം ആദരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പ.🥰

ഡിസംബർ 17 ന് എൺപത്തി ഏഴാമത് (87) ജന്മദിനം 🎁ആഘോഷിക്കുന്ന ലാളിത്യത്തിന്റെ ആൾരൂപമായ പ്രിയ പാപ്പായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ. 🎂👏

ലാളിത്യം മുഖമുദ്രയാക്കിയ പരിശുദ്ധ പിതാവിന്റെ ആയുരാരോഗ്യത്തിനായി നമുക്ക് പ്രാർത്ഥിക്കാം.🙏

Happy birthday Pope Francis

(ജോ കാവാലം)

HAPPY 87th BIRTHDAY, POPE FRANCIS!

(December 17)

Let us pray for POPE FRANCIS

May the Lord preserve Pope Francis, give him a long life, make him blessed upon the earth, and may the Lord not hand him over to the power of his enemies. May Your Hand, O Lord, be upon Your holy servant Your son, Pope Francis, whom You have anointed.

O God, the Pastor and Ruler of all the faithful, look down, in Your mercy, upon Your servant, Pope Francis, whom You have appointed to preside over Your Church, and grant, we beseech You, that both by word and example, he may edify all those under his charge; so that, with the flock entrusted to him, he may arrive at length unto life everlasting.

Through Christ our Lord.

Amen🙏🌺🙏🌺🙏🌺

നിങ്ങൾ വിട്ടുപോയത്