കുടുംബജീവിതം നയിക്കാന്‍ കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! (റൂത്ത് 1:8) |സ്‌നേഹത്തിലും സത്യത്തിലുമുള്ള ആത്മീയ ഐക്യം കുടുംബങ്ങളില്‍ വളര്‍ത്തുന്നതും പ്രാര്‍ത്ഥനയാണ്.
ആദിയിലെ കുടുംബം ഏദനില്‍ ദൈവം സ്ഥാപിച്ച ആദ്യ കുടുംബമാണ്. ദൈവമാണ് കുടുംബസ്ഥാപകന്‍. ദൈവത്തിന്റ ഛായയില്‍ സൃഷ്ടിക്കപ്പെട്ട സ്ത്രീയും പുരുഷനും ഒന്നായി ജീവിക്കേണ്ട ഇടമാണ് കുടുംബം. രണ്ട് അരുവികള്‍ വ്യത്യസ്ത വഴികളിലൂടെ ഒഴുകി ഒരു പുഴയായിത്തീര്‍ന്ന് സാഗരത്തില്‍ സംഗമിക്കുംപോലെ വ്യത്യസ്ത സ്ഥലങ്ങളില്‍…










