The LORD makes poor and makes rich (1 Samuel 2:7)

ദൈവത്തോട്‌ വിശ്വസ്‌തനായിരുന്നാൽ സമ്പത്തു നൽകി ദൈവം നമ്മളെ അനുഗ്രഹിക്കുമോ? അനുഗ്രഹിക്കുമായിരിക്കും, പക്ഷേ അത്‌ നാം ഉദ്ദേശിക്കുന്ന തരം സമ്പത്തു നൽകിയായിരിക്കില്ല. യേശുവും സമ്പന്നനായിരുന്നില്ല. അവൻ ജനിച്ചുവളർന്നത്‌ ഒരു എളിയ ഭവനത്തിലായിരുന്നു. ജീവിതകാലം മുഴുവനും അവൻ എളിയ അവസ്ഥയിൽത്തന്നെയാണ്‌ ജീവിച്ചതും. ഒരിക്കൽ, തന്നെ അനുഗമിക്കാൻ ആഗ്രഹിച്ച ഒരു വ്യക്തിയോട്‌ യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല
(ലൂക്കോസ്‌ 9:58)

യേശു ഭൂമിയിലേക്കു വന്നതുനിമിത്തം യേശുവിനാൽ നാം ഓരോരുത്തരും സമ്പന്നരായി. അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി: “ യേശു സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി – തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍ വേണ്ടിത്തന്നെ” (2 കൊരിന്ത്യർ 8:9) ഏതു തരം സമ്പത്താണ്‌ യേശു ഇന്ന്‌ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നത്‌? ഭൗതിക സമ്പത്ത്‌ പലപ്പോഴും ദൈവത്തിൽ വിശ്വാസം വളർത്തിയെടുക്കുന്നതിന്‌ ഒരു തടസ്സമാകാറുണ്ട്‌. കാരണം ധനികരായ ആളുകൾ പൊതുവെ ദൈവത്തിലായിരിക്കില്ല, ധനത്തിലായിരിക്കും ആശ്രയം വെക്കുന്നത്‌. “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത്‌ എത്ര പ്രയാസം” എന്ന്‌ യേശു ഒരിക്കൽ പറയുകയുണ്ടായി.

ദൈവത്തിൽ ഉള്ള വിശ്വാസവും ഭക്തിയും നാം ഒരോരുത്തെരെയും ദൈവദൃഷ്ടിയിൽ സമ്പന്നരാക്കി. തിരുവചനത്തിൽ ജോബിന്റെ പുസ്തകം വായിക്കുമ്പോൾ ജോബ് സമ്പന്നനായിരുന്നു എന്ന് കാണാം എന്നാൽ കർത്താവിൻറെ അനുവാദത്താൽ സാത്താൻ ജോബിനെ പരീക്ഷിച്ചപ്പോൾ ജോബ് ദരിദ്രനായി. ദരിദ്രമായ അവസ്ഥയിൽ പോലും ദൈവത്തോട് ചേർന്ന് നിൽക്കുകയും, പിന്നീട് ദൈവം അവനെ വീണ്ടും സമ്പന്നനാക്കുകയും ചെയ്തു. ഒരു വ്യക്തിയെ സമ്പന്നനാക്കുന്നതും ദരിദ്രനാക്കുന്നതും ദൈവമാണ്. ദൈവമറിയാതെ യാതൊന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുകയില്ല. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്