The adversaries of the LORD shall be broken to pieces (1 Samuel 2:10) ✝️

കർത്താവിന്റെ കരങ്ങളിലാണ് നമ്മളുടെ ജീവിതത്തിന്റെയും, പ്രവർത്തനങ്ങളുടെയെല്ലാം പരിപാലനം. കർത്താവിന്റെ സംരക്ഷണത്തിൽ മാത്രമേ നമുക്ക് ആശ്വസിക്കാനുള്ളു. ശത്രുക്കളിൽനിന്ന് തന്നെ സംരക്ഷിക്കുന്ന, തനിക്ക് അഭയമേകുന്ന പാറയും, ആക്രമണത്തിൽ തനിക്ക് സംരക്ഷണമേകുന്ന പരിചയും, അഭയകേന്ദ്രവും കർത്താവാണെന്നും അതുകൊണ്ടുതന്നെ താൻ അവനെ സ്നേഹിക്കുന്നുവെന്നും സങ്കീർത്തനതിലൂടെ ദാവീദ് ഏറ്റുപറയുന്നു. വിപത്തുകളുടെ മുന്നിൽ നിലവിളിക്കുന്ന ദാവീദ് ദൈവത്തിലുള്ള തന്റെ ദൃഢമായ വിശ്വാസത്തെയും സ്നേഹത്തെയും മുൻനിറുത്തിയാണ് തന്റെ ശത്രുക്കളിൽനിന് ദൈവം തനിക്ക് രക്ഷ നൽകുമെന്ന് ഉറപ്പുപറയുന്നത്.

ശത്രുവിന്റെ പോരാട്ടം വരുമ്പോൾ നിരാശയുടെ ചെളിക്കുഴിയില്‍ വീണു പോകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അതില്‍ വീണുപോയാല്‍ അതു വൈകാരികമായും, മാനസികമായും, ആത്മീയമായും നമ്മൾക്ക് ദോഷം വരുത്തും. ജീവിതത്തിൽ
മനുഷ്യന് ഭയവും നൈരാശ്യം ബാധിക്കുകയും ചെയ്യുന്ന കാലഘട്ടങ്ങളുണ്ട്. ഒരു കാര്യം നാം മനസ്സിലാക്കണം.ഭയം ഒരിക്കലും ദൈവത്തില്‍നിന്നല്ല വരുന്നത്. അതു വരുന്നത് എപ്പോഴും പിശാചില്‍ നിന്നു തന്നെയാണ്. അതുപോലെതന്നെ കലഹം, അക്രമം, വിദ്വേഷം, അസൂയ, പരദൂഷണം, പരാതിപറച്ചില്‍, പിറുപിറുപ്പ്, മത്സരം തുടങ്ങിയ എല്ലാവിധ ദോഷങ്ങളും സാത്താനില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ ഈ തിന്മകളെ ജയിക്കുന്നതിനു വേണ്ടി നമ്മുട സാത്താനിക ശത്രുവിനെക്കുറിച്ചു അറിവുണ്ടായിരിക്കേണ്ടത് ആവശ്യമത്രേ.

മനുഷ്യൻ തന്റെ ബലഹീനതകൾ തിരിച്ചറിയുകയും കർത്താവിൽ ആശ്രയമർപ്പിക്കുകയും ചെയ്യുമ്പോൾ, ശത്രുക്കളിൽനിന്ന് സംരക്ഷണവും രക്ഷയുടെ കോട്ടയുമായി ദൈവം അരികിലുണ്ടാകും. ആത്മാവിന്‍റെ ശത്രുവായ സാത്താനെ ആൽമീയ മണ്ഡലത്തില്‍നിന്നു പുറത്താക്കുകയും മനുഷ്യാത്മാവിനെ ദൈവത്തിനുവേണ്ടി വിശുദ്ധമായി സൂക്ഷിക്കുകയും ചെയ്യുന്നതിലേക്കു ശത്രുവിന്റ
സാത്താനീക തന്ത്രങ്ങളെക്കുറിച്ച് നാം പഠിക്കേണ്ടത് ആവശ്യം തന്നെ. നാം ഓരോരുത്തർക്കും എതിരെ പോരാടുന്ന ശത്രുകരങ്ങളെ ദൈവകരങ്ങളിൽ സമർപ്പിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്