ഒരു പ്രവാസരൂപതയിൽ വലിയ മെത്രാനും കൊച്ചുമെത്രാനും തമ്മിൽ കൗതുകകരമായ ഒരു സംഭാഷണം നടന്നു. ‘രൂപതയിലെ കുടുംബങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോൾ, കേരളത്തിലെ അത്ര ദൈവ വിളികൾ ഉണ്ടാകുന്നില്ല’ എന്ന് കൊച്ചു മെത്രാൻ സ്വാഭാവികമായ ഒരു ആശങ്ക പ്രകടിപ്പിച്ചു. അതിനോടുള്ള വലിയ മെത്രാന്റെ പ്രതികരണം ചിദനീയമാണ്. ‘ദൈവവിളി എന്നത് പൗരോഹത്യവും സന്യാസവും മാത്രമല്ല, കുടുംബജീവിതവും കൂടിയാണെന്ന്’. ഒരു രൂപത ഉണ്ടാകുന്നതു വരെ പല രീതിയിൽ ഒരു തലമുറയെ നഷ്ടപ്പെട്ടു പോയെന്നും ഇന്ന് കുടുംബജീവിതത്തിനു പ്രാധാന്യം നൽകുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടി ചേർത്തു.

എന്താണ് ഇതിന്റെ കാലിക പ്രസക്തി. കേരള സഭയിൽ കാലങ്ങളായി ദൈവവിളി ക്യാമ്പുകളും പ്രിത്യേകമായ ധ്യാനങ്ങളും ഒക്കെ നടക്കാറുണ്ട്. അതിനാൽ തന്നെ പൗരോഹത്യ സന്യാസ ദൈവവിളികളാൽ സമൃദ്ധമാണ്. അതിന്റെ പ്രയോജനം വിദേശ രൂപതകൾക്കും ലഭ്യമാണ്. സഭയുടെ വളർച്ചക്ക് അവർ നൽകുന്ന പങ്കു വളരെ വലുതുമാണ്.

ഈ കാലഘട്ടത്തിൽ ഇതേ പ്രധാന്യത്തോടെ കുടുംബജീവിത ദൈവവിളികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ‘ലിവിങ് ടുഗെതർ’, ‘ജൻഡർ ന്യൂട്രാലിറ്റി’, ‘സെയിം സെക്സ് കപ്പിൾ’ തുടങ്ങി ‘ബെസ്റ്റി’ റിലേഷൻഷിപ്‌ എന്ന ആശയങ്ങളുടെ വരെ സ്വാധീനം ഇന്ന് ഏറെയാണ്. 12 വര്ഷം പരിശീലനം പൗരോഹത്യത്തിനു ആവശ്യമാണെങ്കിൽ കേവലം ദിവസങ്ങളുടെ പരിശീലനം ആണ് ‘മാര്യേജ് പ്രീപെറെഷൻ’, അതും വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്കു. അതിനാൽ കുടുംബ ജീവിത വിളിക്കു വേണ്ടിയുള്ള പരിശീലനം വിശ്വാസ പരിശീലനത്തിന്റെ ഭാഗമാക്കണം.

വൈദിക പരിശീലനത്തിന്റെയോ സന്യാസജീവിത പരിശീലനത്തിന്റെയോ ശൈലിയോ, അത്രയും ആഴത്തിലുള്ള തിയോളജിയോ അല്ല വിശ്വാസ പരിശീലനത്തിന് ആവശ്യം. ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധം രൂപപ്പെടുത്തുന്നതിൽ കാറ്റിക്കിസം വലിയ ഒരു പങ്കു വഹിക്കേണ്ടതുണ്ട്. വിശ്വാസത്തിൽ ആഴപ്പെട്ടു നല്ല വ്യക്തി ബന്ധങ്ങൾ രൂപപ്പെടുത്താനും സഭയോടൊത്തു ഒരു ജീവിതം നയിക്കാനും വേണ്ട പ്രായോഗിക നിർദ്ദേശങ്ങൾ ആണ് നൽകേണ്ടത്.

ക്രിസ്തുവിലായിരിക്കുന്നതിന്റെ സ്വതദ്ര്യബോധം വ്യക്തമാക്കി പഠിപ്പിച്ചാൽ ‘മറ്റാരുടെയും കെണിയിൽ’ വീഴാത്ത ‘എംപവർഡ്’ ആയ ഒരു തലമുറ വളർന്നു വരും. അങ്ങനെ രൂപപ്പെടുന്ന നല്ല കുടുംബങ്ങളാണല്ലോ നല്ല ദൈവവിളി വിളയുന്ന വയലുകൾ!

സഹോദരാ അർഥവത്വം കാലികപ്രസക്തവുമായ ഒരു കുറിപ്പ് നമ്മുടെ സഭയുടെ തലപ്പത്തിരിക്കുന്നവർക്ക് നല്ല ഒരു കാഴ്ചപ്പാട് ഉണ്ടാവേണ്ടിയിരിക്കുന്നു. കേവലം ഒരു അഡ്മിനിസ്ട്രേഷൻ എന്നതിലുപരി ഒരു സമൂഹത്തെ ആനു കാലിക പ്രശ്നങ്ങളിൽ നിന്നും അതിജീവിച്ച് ഭാവിയിലേക്ക് മുന്നേറാൻ സഹായിക്കേണ്ട ഒരു വലിയ ഉത്തരവാദിത്വം അവർക്കുണ്ട് പക്ഷേ അതൊന്നും നമ്മുടെ സഭയുടെ തലപ്പത്തുള്ളവർക്കും അൽമായർ ആയിട്ടുള്ള നമ്മുടെ നേതാക്കന്മാർക്കും ഒട്ടും ചിന്തയെ ഇല്ല .

നല്ല ഒരു ഫോർമേഷൻ നടക്കേണ്ടതുണ്ട് കേവലം മതം പഠിപ്പിച്ചിട്ട് കാര്യമില്ല അതാണ് ഇപ്പോൾ സൺഡേസ്കൂളുകളിൽ നടക്കുന്നത് ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കുന്ന ഒരു സമൂഹത്തെ രൂപപ്പെടണം ഇന്ന് കുട്ടികൾക്ക് നടക്കുന്ന ഫോർമേഷൻ നേക്കാൾ ഉപരിയായി താങ്കൾ സൂചിപ്പിച്ചത് പോലെ സഭയെയും ദൈവീക കാര്യങ്ങളെക്കുറിച്ചും ബോധ്യം നഷ്ടപ്പെട്ട ഒരു തലമുറ ഇന്ന് നമ്മുടെ മുതിർന്നവരുടെ ഇടയിൽ ഉണ്ട് .അതുകൊണ്ടുതന്നെ മുതിർന്നവരുടെ മതബോധനം ഇന്ന് ഏറ്റവും പ്രാധാന്യം അർഹിക്കുന്നു എന്താണ് ദൈവാരാധന എന്നും ദൈവാരാധനയുടെ പ്രാധാന്യവും സുവിശേഷാനുസൃതമായ ജീവിതവും ബൈബിളിനെക്കുറിച്ചും സഭയെക്കുറിച്ചുള്ള അറിവും ഇന്നത്തെ വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തെ എങ്ങനെ ഫേസ് ചെയ്യണം എന്ന് ചിന്തിച്ച് മുന്നേറാൻ അവരെ സഹായിക്കും .

മീഡിയ ഇത്രയും വളർന്ന സ്ഥിതിക്ക് വിശ്വാസപരമായ വെല്ലുവിളികൾ വളരെയാണ് എവിടേക്ക് നോക്കിയാലും ക്രിസ്തീയ ജീവിതത്തെ മോശമാക്കി കാണിക്കുന്ന ധാരാളം അറിവുകൾ ഇന്ന് നമുക്ക് മിഡിയ വഴി ലഭിക്കും .അപ്പോൾ സാധാരണ വിശ്വാസികൾ പോലും അസ്വസ്ഥരും എന്തു ചെയ്യണം എന്ന് ഓർത്ത് വിഷമിക്കുന്ന വരുവാണ് പക്ഷേ ഒരു പ്രതിസന്ധി സമയത്ത് സഭയിൽ നിന്ന് വേണ്ടവിധമുള്ള വിശദീകരണവും വ്യാഖ്യാനമോ നമ്മുടെ നേതാക്കൾ നൽകാറില്ല അത് ഒരു വിശ്വാസ പ്രതിസന്ധിക്ക് തന്നെ കാരണമാകും അതുകൊണ്ട് താങ്കളുടെ ഈ ലേഖനം ഒത്തിരി പ്രാധാന്യം അർഹിക്കുന്നു

Sinu Thomas

Message

നിങ്ങൾ വിട്ടുപോയത്