തൃശ്ശൂർ അതിരൂപതയിലെ കുടുംബങ്ങളുടെ സമർപ്പിത സമൂഹമായ ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസിന്റെ നേതൃത്വത്തിൽ അഖില കേരള തലത്തിൽ കുടുംബ പ്രേഷിത രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടി “ലക്സ് ദോമൂസ് 2024” (Lux Domus 2024) എന്ന പേരിൽ സിംപോസിയം മെയ് 11ന് ശനിയാഴ്ച തൃശ്ശൂർ അതിരൂപത ഫാമിലി അപ്പസ്റ്റോലേറ്റ് സെന്ററിൽ സംഘടിപ്പിക്കുന്നു.*

*തൃശ്ശൂർ മേരി മാതാ മേജർ സെമിനാരി റെക്ടറും പ്രശസ്ത ദൈവശാസ്ത്രജ്ഞനായ റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ “ദിവ്യ കാരുണ്യ കേന്ദ്രീകൃത കുടുംബജീവിതം” എന്ന വിഷയത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തുന്നു.*

*മെയ് മാസം 11 രണ്ടാം ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് സെമിനാർ. റജിസ്ട്രേഷൻ സൗജന്യമാണ്. കുടുംബ പ്രേഷിത ശുശ്രൂഷ നിർവഹിക്കുന്ന വൈദികർ, സന്യസ്ഥർ, വൈദിക സന്യാസ അർത്ഥികൾ, ദമ്പതികൾ, അൽമായ ശുശ്രൂഷകർ എന്നിവർ റജിസ്റ്റർ ചെയ്യുവാൻ 8921049153 എന്ന നമ്പറിലേക്ക് വിളിക്കുകയോ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുകയോ ചെയ്യുമല്ലോ!*

*ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.*

ഫാ. ഡെന്നി താണിക്കൽ, ഡയറക്ടർ.

ഡോ. ജോർജ്ജ് ലിയോൺസ് & അനി ജോർജ്ജ്, പ്രസിഡന്റ് ദമ്പതികൾ.

https://docs.google.com/…/1FAIpQLSe2APlOUos…/viewform…

നിങ്ങൾ വിട്ടുപോയത്