Be careful that you do not forget the LORD
(Deuteronomy 6:12) ✝️

ഓരോ ജീവിതങ്ങളും വ്യത്യസ്തങ്ങളാണ്. നമ്മെ ദൈവം വ്യത്യസ്തമായ വഴികളിലൂടെയാണ് നയിക്കുന്നതും. എന്നാല്‍ നമ്മുടെ കൂടെ നടക്കുന്ന ദൈവത്തെ മറക്കരുത്! ആ ദൈവത്തിന് സാക്ഷ്യംവഹിക്കാനും, അവിടുത്തെ നന്മകളും ദാനങ്ങളും പ്രഘോഷിക്കാനും പങ്കുവയ്ക്കാനും നാം കടപ്പെട്ടിരിക്കുന്നു. അതാണ് ജീവിതസാക്ഷ്യമെന്നു പറയുന്നത്. ദൈവം ജീവിതത്തിൽ തന്നിരിക്കുന്ന രണ്ട് അനുഗ്രഹങ്ങളാണ് മറക്കാനും ഓർക്കാനും ഉള്ള മനുഷ്യന്റ കഴിവ്. ജീവിതത്തിൽ ഉണ്ടായ പല വേദനകളും നമുക്ക് മറക്കാൻ സാധിച്ചില്ലായിരുന്നു എങ്കിൽ നമ്മൾ പണ്ടേ മാനസിക രോഗികളായി പോയേനെ

പാപം ചെയ്യുമ്പോഴും, വചനം അനുസരിക്കാതിരികുമ്പോഴും, ദൈവഹിതത്തിന് എതിരായി ജീവിക്കുമ്പോഴും നാം ദൈവത്തെ മറക്കുന്നു. ദൈവം തന്നിരിക്കുന്ന മറക്കാനുള്ള കഴിവ് ഉപയോഗിച്ച് ഇന്ന് നാം ദൈവത്തെയും മറക്കുന്നു. ജീവിതത്തിൽ നമുക്ക് പല നന്മകളും വന്നു കഴിയുമ്പോൾ, നമ്മൾ ദൈവത്തെ മറക്കാറുണ്ട്. പലപ്പോഴും ജീവിതത്തിൻറെ വേദനകളിൽ ദൈവത്തിൻറെ കാരുണ്യത്തിനുവേണ്ടി നിലവിളിക്കും എന്നാൽ സന്തോഷത്തിന്റ ദിനങ്ങളിൽ ദൈവത്തെ വിസ്മരിക്കുകയും ചെയ്യും. ആദ്യ മാതാപിതാക്കളായ ആദവും ഹവ്വയും ഒരു നിമിഷം ദൈവത്തെ മറന്നു അതുകൊണ്ടാണ് സാത്താന്റെ കെണിയിൽ വീഴുകയും ഏദൻതോട്ടത്തിൽ നിന്ന് പുറത്താകുകയും ചെയ്തു.

ദൈവത്തെ മറക്കുന്നവന്റെ അവസാനം എന്താകുമെന്ന് സങ്കീർത്തനത്തിൽ 50: 22ൽ പറയുന്നു ദൈവത്തെ മറക്കുന്നവരേ,ഓര്‍മയിലിരിക്കട്ടെ, ഞാന്‍ നിങ്ങളെ ചീന്തീക്കളയും; രക്‌ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല. ഇതുപോലെ തിരുവചനത്തിൽ നമുക്ക് കാണുവാൻ കഴിയുന്ന സാവൂൾ ദൈവം ചീന്തി കളഞ്ഞ ഒരു വ്യക്തിയാണ്. ദൈവത്തിൻറെ അഭിഷേകം പ്രാപിച്ച സാവൂൾ ദൈവത്തോട് ചേർന്ന് നിന്നു. എന്നാൽ ഇസ്രയേലിന്റെ രാജാവായി അതിനുശേഷം സാവൂൾ ദൈവത്തെ മറന്നു. സാവൂൾ ദൈവത്തെ മറന്നതോടു കൂടി ദൈവം സാവൂളിനെ ചീന്തി കളഞ്ഞു. നാം ഓരോരുത്തർക്കും സൃഷ്ടാവായ ദൈവത്തെ മറക്കാതിരിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്