The Lord is with you, mighty warrior. (Judges 6:12)✝️

മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് കർത്താവ് അവൻറെ കൂടെ ഉണ്ട് എന്നുള്ളതാണ്. അബ്രാഹാമിനോടും
യാക്കോബിനോടും ഇസഹാക്കിനോടും ജോസഫിനോടും ദൈവ വചനത്തിലെ വിവിധ പ്രവാചകൻമാർക്കും ഒപ്പം കർത്താവ് കൂടെ ഉണ്ടായിരുന്നതായി ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ പ്രതീക്ഷയുടെ അടിസ്ഥാനം,നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും വേദനാജനകവുമായ നിമിഷങ്ങളിൽ പോലും നമ്മെ താങ്ങി നിർത്തുന്നത് കർത്താവ് ആണ് എന്നുള്ളതാണ്.

പഴയനിയമത്തിലും പുതിയ നിയമത്തിലും ദൈവം ഒന്നു തന്നെയും മനുഷ്യരുടെ ഇടയിൽ വസിക്കാൻ ആഗ്രഹിക്കുന്നവനുമായ ദൈവത്തെയാണ് വചനത്തിൽ നാം കാണുന്നത്. ജീവിതവഴികളിൽ ഒറ്റപ്പെടുമ്പോൾ ഓർക്കുക കർത്താവ് നമ്മുടെ അടുത്തുണ്ട് എന്ന്. ചില ശൂന്യതകൾ നമ്മുടെ ജീവിതത്തിൽ നൽകുന്നത് അവിടുത്തെ സ്വരം ശ്രവിക്കാൻ ആണ്, ചില രോഗങ്ങൾ നമുക്ക് വരുന്നത് അവിടുത്തെ സ്പർശനം ഏൽകാനാണ്. ജീവിതത്തിലുണ്ടാകുന്ന അവ്യക്തതകൾ അവിടുത്തെ ആലോചനകൾ ചോദിക്കാനും ആണ്. ഇസ്രായേല്യരെ മിദിയാന്‍കാരുടെ കൈയില്‍നിന്നു മോചിപ്പിക്കുന്നതിനായി ഗദയോനെ ദൈവം ശക്തിപ്പെടുത്തുകയാണ് പ്രസ്തുത വചനം വാക്യത്തിലൂടെ

കൂലിക്കാരനായ ഇടയന്‍ ആടുകൾക്ക് ഒരു ആപത്തു വരുന്നത് കണ്ടാൽ ഓടി പോകുന്നവനാണ് എന്നാൽ നല്ല ഇടയനായ കര്‍ത്താവ് ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നവനാണ്. നമ്മുടെ പരീക്ഷകളിലും വേദനകളിലും നമ്മെ കൈവിട്ടുകളയാതെ അന്ത്യംവരെയും നമ്മുടെ കൂടെ നിൽക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന, നമ്മെക്കുറിച്ച് കരുതലുള്ള നല്ല ഇടയനായി യേശുക്രിസ്തു ഇന്നു നമ്മുടെ കൂടെ ഉണ്ട്. നമ്മുടെ ജീവിതത്തിൽ വസിക്കാൻ ആഗ്രഹിക്കുന്ന കർത്താവിനെ വിശുദ്ധിയോടെയും, ജാഗ്രതയോടെയും കാത്തിരിക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്