For the LORD your God has blessed you in all the work of your hands.
(Deuteronomy 2:7) ✝️

ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടു നേടുന്നതല്ല ഇത്. ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം. ഒരുവന്‍റെ അവകാശങ്ങളെ സന്തോഷത്തോടുകൂടി വിട്ടുകൊടുക്കുമ്പോഴാണ് ദൈവാനുഗ്രഹം കടന്നു വരുന്നത്. പരിഭവം കൂടാതെ അബ്രാഹം തന്‍റെ പ്രിയപ്പെട്ട മകനെ ദൈവത്തിനു കൊടുത്തു. ഏറ്റവും ഇഷ്ടപ്പെട്ടതൊക്കെ ജീവിതത്തില്‍ നഷ്ടപ്പെടുമ്പോള്‍ പതറാതെ നില്‍ക്കുവാന്‍ നമുക്കു കഴിയുമോ? തന്‍റെ പുറങ്കുപ്പായം ആവശ്യപ്പെടുമ്പോള്‍ അകത്തുള്ളതു കൂടി കൊടുക്കുവാനും, ഒരു മൈല്‍ ദൂരം കൂടെ നടക്കുവാനാവശ്യപ്പെടുന്നവനൊപ്പം മറ്റൊരു മൈല്‍കൂടി നടക്കുവാനും യേശു പഠിപ്പിക്കുന്നത് നാം ധ്യാനവിഷയമാക്കണം. ഇത്തരത്തിലുള്ള മനോഭാവം കാത്തുസൂക്ഷിക്കുന്നവനെ ദൈവം അനുഗ്രഹിക്കും.

നാം ഓരോരുത്തരും ജീവിതത്തിൽ ഭാവിയെപ്പറ്റിയും, തലമുറകളെ പറ്റിയും, കുടുംബത്തെപ്പറ്റിയും പല പദ്ധതികൾ തീരുമാനിക്കും. പലപ്പോഴും നാം എടുക്കുന്ന തീരുമാനങ്ങൾ നാം ഓരോരുത്തരുടെയും ശക്തിയാലും, ബുദ്ധിയാലും എടുക്കുന്ന തീരുമാനങ്ങൾ ആണ്. എന്നാൽ അതിൻറെ അനന്തരഫലങ്ങൾ നാം ഓരോരുത്തർക്കും അറിയില്ല, ദൈവത്തിനു മാത്രമേ അറിയുകയുള്ളൂ. നാം എടുക്കുന്ന തീരുമാനങ്ങളുടെ നന്മ വശങ്ങൾ മാത്രമേ നോക്കാറുള്ളു. എന്നാൽ നാം ഓരോരുത്തരെയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന കർത്താവിന് നാം ഒരോരുത്തരും എടുക്കുന്ന തീരുമാനങ്ങളുടെ ഗുണവും ദോഷവും അറിയാം. പലപ്പോഴും ദൈവിക പദ്ധതികൾക്ക് വേണ്ടി വളരെ ഏറെ കാലം ക്ഷമയോടെ കാത്തിരിക്കേണ്ടതായി വരും. അബ്രാഹവും, സാറയും തലമുറയ്ക്കുവേണ്ടി വളരെയേറെ കാലം കാത്തിരിക്കേണ്ടിവന്നു. സാഹചര്യങ്ങൾ അവർക്ക് പ്രതികൂലങ്ങളായിരുന്നു. എന്നാൽ എന്നാൽ ദൈവിക ശക്തി ഇറങ്ങിയപ്പോൾ പ്രതികൂലങ്ങളൾ അനുകൂലങ്ങൾ ആയി.

ഒരു വ്യക്തിയില്‍ ദൈവാനുഗ്രഹം വരുന്നത് അവന്‍ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ദൈവത്തിന്‍റെ ഹിതപ്രകാരം തന്‍റെ ജീവിതത്തെ നടത്തുന്നതിനും, തന്‍റെ സമ്പത്തു മുഴുവന്‍ ദൈവഹിതപ്രകാരം ഉപയോഗിക്കുന്നതിനും അബ്രാഹം മനസ്സു കാണിച്ചു. ഈ സമ്പൂര്‍ണ്ണ സമര്‍പ്പണം ദൈവാനുഗ്രഹത്തിന്‍റെ ഒഴുകിയെത്തലില്‍ കാരണമായി. നിസ്സാരമെന്നു കരുതി നമ്മൾ കാര്യമാക്കി എടുക്കാത്ത നമ്മിലെ പല കഴിവുകളും വിശ്വാസത്തോടെ ദൈവകരങ്ങളിലേക്ക് കൊടുക്കാൻ നാം തയ്യാറായാൽ, അവ ഉപയോഗിച്ച് നമുക്ക് സ്വപ്നം കാണുവാൻ പോലും സാധിക്കാത്ത വിധത്തിലുള്ള അനുഗ്രഹങ്ങൾ പുറപ്പെടുവിക്കുവാൻ ദൈവത്തിനാകും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ

നിങ്ങൾ വിട്ടുപോയത്