കര്‍ത്താവിന്റെ വഴികള്‍ ഋജുവാണ്. നീതിമാന്മാര് അതിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ കാലിടറി വീഴുന്നു.(ഹോസിയാ 14: 9)|For the ways of the Lord are right, and the upright walk in them, but transgressors stumble in them.(Hosea 14:9)
കർത്താവായ യേശു ഈ ലോകത്തിൽ ജീവിച്ചപ്പോൾ അവൻ തന്നെ പൂർണ്ണമായും ദൈവഹിതത്തിന് സമർപ്പിച്ചു. യേശുവിന്റെ ശുശ്രൂഷയുടെ അവസാന സമയത്ത്, കുരിശിൽ അവൻ അനുഭവിച്ച വേദനകളെക്കുറിച്ച് നാം വചനത്തിൽ വായിക്കുന്നു. യേശു ജീവിതകാലം മുഴുവനും പിതാവിന്റെ ശബ്ദം കേട്ട് അനുസരിക്കുകയും അതിൻപ്രകാരം തന്റെ…










