കർത്താവായ യേശു ഈ ലോകത്തിൽ ജീവിച്ചപ്പോൾ അവൻ തന്നെ പൂർണ്ണമായും ദൈവഹിതത്തിന് സമർപ്പിച്ചു. യേശുവിന്റെ ശുശ്രൂഷയുടെ അവസാന സമയത്ത്, കുരിശിൽ അവൻ അനുഭവിച്ച വേദനകളെക്കുറിച്ച് നാം വചനത്തിൽ വായിക്കുന്നു. യേശു ജീവിതകാലം മുഴുവനും പിതാവിന്റെ ശബ്ദം കേട്ട് അനുസരിക്കുകയും അതിൻപ്രകാരം തന്റെ ശുശ്രൂഷ നിറവേറ്റുകയും ചെയ്തു. ഞാന്‍ പിതാവിലും പിതാവ്‌ എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ്‌ തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്‌.(യോഹന്നാന്‍ 14 : 10) എന്ന് യേശു പറഞ്ഞിരിക്കുന്നു. തന്റെ പിതാവ് കാണിച്ച വഴിയിലൂടെ യേശു നടന്നു. അതുപോലെ നാമും നമ്മുടെ ജീവിതം കർത്താവിന് സമർപ്പിച്ച് കർത്താവിന്റെ ഹിതം പൂർണ്ണമായും നിറവേറ്റണം

നീതിമാൻമാർക്ക് ദൈവം നൽകിയ വഴി ഇടുങ്ങിയതാണ്. നീതിമാൻമാർ നടക്കുന്ന വഴിയിൽ പ്രതിബന്ധങ്ങളും, പ്രശ്നങ്ങളും ഉണ്ടായിരിക്കും. ഒരിക്കലും നീതിമാൻ തകർന്നു പോകാൻ ദൈവം അനുവദിക്കുകയില്ല. എന്നാല്‍ ക്രിസ്തീയ വിശ്വാസലോകത്തു തന്നെ ഇന്നു താരതമ്യേന വിശാലമായ വഴിയിലൂടെ യാത്ര ചെയ്യുന്നവരും ഇടുങ്ങിയ വഴി കണ്ടെത്തുന്നവരുമില്ലേ? ഉണ്ടെന്നുള്ളതാണു വാസ്തവം. കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ചു എന്നാല്‍ ക്രിസ്തുവിന്റെ ശിഷ്യത്വത്തിന്റെ ഇടുങ്ങിയ പാത സ്വീകരിക്കാതെ ഒരു ശരാശരി ക്രിസ്ത്യാനിയുടെ വിശാലമായ വഴിയിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം ഇന്നു വര്‍ദ്ധിച്ചിരിക്കുന്നു.

മനുഷ്യജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വളരെ സജീവമായിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് പാപം. പാപം എന്നത് ദൈവം തന്നിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ്. പാപം ആദ്യം നമ്മളെ സന്തോഷത്തിലേയ്ക്കും, ജീവിതത്തിന്റെ പൂർണ്ണ തകർച്ചയിലേയ്ക്കും നയിക്കും. നാം ഓരോരുത്തർക്കും ദൈവ ഹിതത്തിനുസൃതമായി ജീവിതത്തെ മുന്നോട്ടു നയിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്