ലോകം ഭീതികരമായ സാഹചര്യങ്ങളിൽ കൂടി ആണല്ലോ കടന്ന് പോയികൊണ്ടിരിക്കുന്നത്. എന്നാൽ സന്തോഷകരമായ കാര്യം എന്നത് ദൈവം നമ്മെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. ദൈവത്തിന്റെ കരങ്ങളിലാണ് നമ്മുടെ ജീവിതവും പ്രവർത്തനവും എല്ലാം. ലോകത്ത് മഹാമാരിയും, യുദ്ധവും നടമാടിക്കൊണ്ടിരിക്കുകയാണ്, എന്നാൽ ദൈവത്തിന്റെ സംരക്ഷണത്തിൽ മാത്രമേ നമുക്ക് ആശ്വസിക്കാനുള്ളു. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ഏത് ക്ലേശകാലത്തും അഭയം നൽകുന്ന കർത്താവാണ് നമുക്ക് ഉള്ളത്.

കർത്താവിനെ ഏതു സാഹചര്യത്തിലും പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുക. നമ്മുടെയൊക്കെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നില്ല എന്നു തോന്നുമ്പോളും, പല പല ആവശ്യങ്ങൾക്കു വേണ്ടി നാം പ്രാർത്ഥിച്ചിട്ട് ഉത്തരമില്ല എന്ന് തോന്നുമ്പോളും ഓർക്കുക, നമ്മുക്കു വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതി നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്. സമയത്തിന്റെ പൂർണതയിൽ നാം ദൈവത്തോട് ചേർന്നു നിന്നാൽ ആ പദ്ധതി നമ്മിൽ നടപ്പാവുക തന്നെ ചെയ്യും. കാരണം നമ്മളെക്കുറിച്ചുള്ള പൂർണമായ വിളിയും പദ്ധതിയും അറിയുന്നവൻ ദൈവം മാത്രമാണ്. നമ്മുടെയൊക്കെ നിയോഗങ്ങളുടെയും. പ്രാർത്ഥനകളുടെയും അന്തിമ ലക്ഷ്യം നിത്യജീവൻ ആയിരിക്കട്ടെ.

ഈ ലോകത്തിൽ നീതിയുള്ളവരായി ജീവിക്കുമ്പോൾ പല പ്രശ്നങ്ങളും പരീക്ഷണങ്ങളും നമുക്ക് നേരിടേണ്ടി വന്നേക്കാം. എന്നാൽ കർത്താവ് നമ്മെ ശക്തീകരിച്ച് അവയിൽനിന്നെല്ലാം നമ്മെ വീണ്ടെടുത്ത് ആത്മീകമായും ഭൗതീകമായും നമ്മെ ഉയർത്തും. നമ്മുടെ വേദനകൾ കർത്താവിന് നന്നായറിയാം. അതുകൊണ്ട് വിഷമഘട്ടങ്ങൾ വരുമ്പോൾ കർത്താവിൽ പൂർണ്ണമായും വിശ്വസിക്കുക. കർത്താവ് വചനത്തിൽ നൽകിയിരിക്കുന്ന വാഗ്ദത്തങ്ങൾ അവകാശമാക്കിക്കൊണ്ട് അതിനനുസൃതമായി ജീവിക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്