Blessed are those whose strength is in you, in whose heart are the highways to Zion. (Psalm 84:5)

നാം ഓരോരുത്തരും പലപ്പോഴും നമ്മിലും നമ്മുടെ സമ്പത്തിലും ജോലിയിലും മക്കളിലും അധികാരങ്ങളിലുമാണ് ശക്തി കണ്ടെത്തുന്നത്. നമ്മളുടെ സൃഷ്ടാവായ ദൈവത്തിൽ നാം പലപ്പോഴും നാം ശക്തി കണ്ടെത്താറില്ല. നാം ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന സര്‍വ്വശക്തനായ ദൈവം നമുക്കു ശക്തി നല്‍കുന്നു. നമുക്കു ബലമില്ലാത്തപ്പോള്‍, അവിടുന്നു നമുക്കു ബലം നല്‍കുന്നു എന്നാണ് ഏശയ്യാ 40:29-31 വരെയുളള വാക്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.

പുതിയ നിയമ കാലഘട്ടത്തിൽ കർത്താവ് നൽകുന്ന ശക്തി പരിശുദ്ധാൽമാവിലൂടെയാണ്. പരിശുദ്ധാത്മാവിന്റെ ശക്തി വിസ്‌ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അപ്പോഴെല്ലാം സഭ ആശ്രയിച്ചത് പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെയാണ്. എല്ലാ പരാജയങ്ങളിലും എല്ലാ ബലഹീനതകളിലും പ്രവർത്തിക്കുന്ന ആ ആത്മാവിനുവേണ്ടിയാണ് നാം കാത്തിരിക്കേണ്ടത്. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവികശക്തി നിറയാൻ ആത്മാവിന്റെ അഭിഷേകത്തിനുവേണ്ടി നമുക്ക് ഒരുമയോടെ കാത്തിരിക്കാം.

ദാഹിക്കുന്നവർക്കുള്ളതാണ് പരിശുദ്ധാത്മാവ്. ദൈവത്തിനുവേണ്ടി കൊതിക്കാത്തൊരു വ്യക്തിക്ക് ദൈവത്തെ ലഭിക്കുക സാധ്യമല്ല. നമുക്ക് ദാഹത്തോടെ പ്രാർത്ഥിക്കാം. അവിടുന്ന് നമ്മുടെ മേൽ ആത്മാവിനെ വർഷിക്കുക തന്നെ ചെയ്യും. യോഹന്നാൻ 3.34 ൽ നാം വായിക്കുന്നു, ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്. കുരിശിൽ വച്ച് തന്റെ ആത്മാവിനെ ലോകം മുഴുവനിലേക്കും ഈശോ അളവില്ലാതെ വർഷിച്ചു. നമ്മെ മൂടിയിരിക്കുന്ന ബന്ധനങ്ങൾ അഴിക്കുന്നതിന്, തകർന്ന കുടുംബ ബന്ധങ്ങൾ പണിയപ്പെടാൻ, അശുദ്ധി വിട്ടുപോകുന്നതിന്, പൈശാചിക ശക്തി വിട്ടുപോകുന്നതിന്, ഒക്കെ പരിശുദ്ധാത്മശക്തി നിറയാൻ നമുക്ക് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്