Behold, how good and pleasant it is when brothers dwell in unity (Psalm 133:1

മനുഷ്യർക്ക്‌ സ്നേഹം ഒരു വികാരമാണ്. ചില വ്യക്തികളോടും വസ്തുക്കളോടും സാഹചര്യങ്ങളോടും ഒക്കെ തോന്നുന്ന ഒരു പ്രത്യേകമായ മാനസികാവസ്ഥ. നമ്മൾ സ്നേഹത്തിന്റെ ഒരു ഭാഗമാണ്. കാരണം, ദൈവമാണ്‌ സ്നേഹമാണ്. ദൈവം നമ്മെ സ്നേഹിച്ചതുകൊണ്ടാണ് സ്നേഹിക്കപ്പെടാൻ നമ്മൾ യോഗ്യരായത്. സഹോദരന്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ സ്പഷ്ടമായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ ലളിതമായി പറഞ്ഞാല്‍, ദൈവത്തിന്റെ മക്കള്‍ പരസ്പരം സഹോദരങ്ങളാണ്. സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണെന്നാണ് തിരുവചനം പ്രതിപാദിക്കുന്നത്.

സഹോദരനെ സഹായം അര്‍ഹിക്കുന്നവനായി കണ്ടിട്ടും കാണാതെ പോകുന്ന മനസാക്ഷിയില്ലാത്ത മനുഷ്യരായി നമ്മള്‍ മാറരുത്. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാനാവാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുക സാധ്യമല്ല എന്ന് വചനം പറയുന്നു. ഇന്ന് മനുഷ്യന്‍ നിറം, പണം, സ്ഥാനമാനം ഇവയൊക്കെ നോക്കി സ്നേഹിക്കുന്ന കാലമാണ്. ഇവയൊന്നും ഇല്ലാത്തതിന്റെ പേരില്‍ അനേകരെ നമ്മുടെ സഹോദര സൗഹൃദ വലയത്തില്‍ നിന്നും നമ്മള്‍ മാറ്റി നിര്‍ത്തിയിട്ടുണ്ടാകം. കുറവുകളുള്ള നമ്മെ ദൈവം ഉള്‍ക്കൊണ്ടെങ്കില്‍, എന്ത് കൊണ്ട് കുറവുകള്‍ ഉള്ള മറ്റു മനുഷ്യരെ ഉള്‍ക്കൊള്ളുവാന്‍ നമുക്ക് സാധിക്കാതെ പോകുന്നു. എന്നിലെ സ്നേഹത്തിന്റെ നിറവിലാണ് അപരനെ സഹോദരനായി കാണുകയും സ്നേഹിക്കുകയും ചെയ്യേണ്ടത്. സ്വയം സ്നേഹം ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവ സ്നേഹത്തിലാണ്.

നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും മനസിലാക്കാനും സാധിക്കുന്നില്ലെങ്കില്‍, അറിയുക, സ്നേഹത്തിൽ നാം പരാജയപ്പെട്ടിരിക്കുന്നു. സുവിശേഷമനുസരിച്ച് നീ ഭൂമിയിലാണ്. നിന്നെ സ്വര്‍ഗരാജ്യത്തിനു അടുത്തെത്തിക്കുന്നത് സഹോദരസ്നേഹവും സ്വര്‍ഗരാജ്യത്തിലെത്തിക്കുന്നത് ദൈവസ്നേഹവുമാണ്. സുവിശേഷമനുസരിച്ച് നാം ഭൂമിയിലാണ്. നമ്മളെ സ്വര്‍ഗരാജ്യത്തിനു അടുത്തെത്തിക്കുന്നത് സഹോദരസ്നേഹവും, സ്വര്‍ഗരാജ്യത്തിലെത്തിക്കുന്നത് ദൈവസ്നേഹവുമാണ്. രക്ത ബന്ധത്തിൽ മാത്രമല്ല, സമൂഹത്തിലും, ജോലി സ്ഥലത്തും എല്ലാം സഹോദര ബന്ധം കാത്തു സൂക്ഷിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 💜

Phone 9446329343

നിങ്ങൾ വിട്ടുപോയത്