പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്ന് നെഹെമിയാ പ്രവാചകൻ വചനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. പ്രശ്‌നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും, കുടുംബജീവിതത്തിലും, ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ നാം ഭയപ്പെടുകയോ അസ്വസ്ഥരാവുകയോ വേണ്ടാ. എത്ര വലിയ കൊടുങ്കാറ്റിനെയും ശാന്തമാക്കുവാൻ കഴിവുള്ള ഒരാൾ നമ്മുടെ കൂടെയുണ്ട്; സർവശക്തനായ ദൈവം. ആ ദൈവത്തിലേക്ക് പൂർണ ആശ്രയമനോഭാവത്തോടെ തിരിയുക.

ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുവാൻ തടസമായ നമ്മുടെ ജീവിതത്തിലെ നിരവധിയായ വീഴ്ചകളെ ഓർത്ത് അനുതപിക്കുകയും കരുണയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ, ദൈവം നമ്മെ ഏറ്റെടുത്ത് വഴിനടത്തുന്ന അനുഭവം തീർച്ചയായും ഉണ്ടാകും. മനുഷ്യന് അവന്റെ പ്രവൃത്തിക്കൊത്ത് പ്രതിഫലം നല്കുന്നവനാണ് ദൈവം (സങ്കീ. 62:12). ആ ദൈവത്തിലുള്ള യഥാർത്ഥശരണം നഷ്ടപ്പെട്ടുപോകുമ്പോഴാണ് മറ്റുള്ള പ്രതിഫലം ഒരാൾ അന്വേഷിക്കുന്നത്. ഏത് പ്രതികൂല സാഹചര്യങ്ങളിലും നമ്മുടെ ആശ്രയം ദൈവമായിരിക്കണം.

ക്രൈസ്തവ വിശ്വാസം എന്നു പറയുന്നത് അത് വെറുമൊരു ആവേശം മാത്രമല്ല ആഴത്തിലുള്ള നിലനിൽപ്പാണ്. 23-ാം സങ്കീർത്തനത്തിൽ നാം വായിക്കുന്നു, ‘മരണത്തിന്റെ നിഴൽവീണ താഴ് വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്നെന്റെ കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടില്ലെന്ന്.’ മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽ ഞാനൊറ്റക്കല്ല. എന്റെ കൂടെ എന്റെ കർത്താവുണ്ട്. ഈ തിരിച്ചറിവാണ് വിശ്വാസം എന്നു പറയുന്നത്. നീ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും.(യോഹ. 11: 40) വചനത്തിൽ വിശ്വസിക്കുന്നവർക്കു വേണ്ടി അത്ഭുതം പ്രവർത്തിക്കുന്ന ദൈവത്തെയാണ് വചനം കാണിച്ചു തരുന്നത്. നാം ഓരോരുത്തർക്കും പൂർണ്ണ ഹൃദയത്തോടെ ദൈവത്തിൽ വിശ്വസിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 💜

Phone 9446329343

നിങ്ങൾ വിട്ടുപോയത്