Castaway from you all the transgressions that you have committed, and make yourselves a new heart and a new spirit! Why will you die, O house of Israel? (Ezekiel 18:31)

ദൈവമക്കളായ നാം പാപങ്ങൾ മൂലം നരകശിക്ഷയുടെ ക്രോധത്തിന് ഇരയാകണമെന്നല്ല, മറിച്ച് കർത്താവായ യേശുവിലൂടെ രക്ഷപ്രാപിക്കണമെന്നാണു ദൈവം ആഗ്രഹിച്ചത്. നാം ഓരോരുത്തരുടെയും പാപങ്ങൾ ക്ഷമിച്ച്, പുതിയ ഹൃദയവും, പുതിയ ചൈതന്യവും നൽകുവാൻ കർത്താവ് തയാറായി. ദൈവത്തിന്റെ രക്ഷപ്രാപിക്കാൻ നാം സ്വീകരിക്കേണ്ട കാര്യം മാനസാന്തരമാണ്. ചെയ്ത പാപങ്ങളെക്കുറിച്ചുള്ള പശ്ചാത്താപവും, അതു പോലെ പാപങ്ങൾ കർത്താവിനോട് ഏറ്റ് പറയുകയും ചെയ്യുന്നതാണ് മാനസാന്തരം. 1 യോഹന്നാന്‍ 1 : 9 ൽ പറയുന്നു, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുകയും ചെയ്യും.

വിശുദ്ധീകരണം പ്രാപിച്ചവർക്ക്, ചെയ്ത തെറ്റുകൾ മേലാൽ ആവർത്തിക്കില്ലെന്ന ഉത്തമ ബോധ്യം ഉണ്ടാകണം. വിശുദ്ധീകരണത്തിൽ നടക്കുവാൻ പരിശുദ്ധാൽമാവിന്റെ ശക്തി പ്രാപിക്കുക. ദൈവത്തിന്റെ ദാനമാണ് പരിശുദ്ധാൽമാവിന്റെ ശക്തി. യേശുവിന്റെ കൽപനകളാകുന്ന തിരുവചനം അനുസരിക്കുകയും, അതിനനുസരിച്ച് ജീവിക്കുകയും ചെയ്തെങ്കിൽ മാത്രമേ രക്ഷ പ്രാപിക്കുകയുള്ളു. യാക്കോബ്‌ 1 : 22 ൽ പറയുന്നു, നിങ്ങള്‍ വചനം കേള്‍ക്കുക മാത്രംചെയ്യുന്ന ആത്‌മവഞ്ചകരാകാതെ അത്‌ അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍.

പിശാചിന്റെ കുടില തന്ത്രങ്ങളെ ചെറുത്ത് നിൽക്കുവാൻ ദൈവത്തിന്റെ എല്ലാവിധ ആയുധങ്ങളും ധരിക്കുക. അപ്പോൾ ദുർദിനത്തിൽ ചെറുത്തു നിൽക്കുവാനും അവസാനം വരെ ദൈവത്തിൽ ഉറച്ചു നിൽക്കുവാനും സാധിക്കും. ലോകത്തെ നേരിടാനായി സത്യം കൊണ്ട് അര മുറുക്കി ദൈവത്തിന്റെ ആയുധങ്ങൾ ആയ നീതിയുടെ കവചം , സമാധാന സുവിശേഷമാകുന്ന പാദരക്ഷ, ദൈവവിശ്വാസം എന്ന പരിച, രക്ഷ എന്ന പടത്തൊപ്പി, പ്രാർത്ഥന, ദൈവവചനം എന്ന ആൽമാവിന്റെ വാൾ, എന്നിവ ധരിക്കുക (എഫേസോസ്‌ 6 : 11-18). ദൈവമക്കളായ നാം ഓരോരുത്തർക്കും ദൈവശക്തിയാൽ പാപത്തെ നേരിടുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 💜

Phone 9446329343

നിങ്ങൾ വിട്ടുപോയത്