നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍.(1 കോറിന്തോസ് 16: 14)|Let all that you do be done in love.(1 Corinthians 16:14)
സ്നേഹിക്കപ്പെടുക എന്നത് ഓരോ വ്യക്തിയുടെയും അടിസ്ഥാന ആവശ്യവും അവകാശവുമായി തോന്നാമെങ്കിലും, ഇന്നത്തെ വചനത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ സ്നേഹത്തെക്കുറിച്ച് ദൈവത്തിന്റെ മറ്റൊരു കാഴ്ചപ്പാടാണ് നമുക്ക് വെളിപ്പെട്ടുകിട്ടുന്നത്. “നാം അവിടുത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയായി സ്വപുത്രനെ അയക്കുകയുംചെയ്തു…










