സ്നേഹിക്കപ്പെടുക എന്നത് ഓരോ വ്യക്തിയുടെയും അടിസ്ഥാന ആവശ്യവും അവകാശവുമായി തോന്നാമെങ്കിലും, ഇന്നത്തെ വചനത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ സ്നേഹത്തെക്കുറിച്ച് ദൈവത്തിന്റെ മറ്റൊരു കാഴ്ചപ്പാടാണ് നമുക്ക് വെളിപ്പെട്ടുകിട്ടുന്നത്. “നാം അവിടുത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക്‌ പരിഹാരബലിയായി സ്വപുത്രനെ അയക്കുകയുംചെയ്തു എന്നതിലാണ് സ്നേഹം” (1 യോഹന്നാൻ 4:10). സ്നേഹം ലഭിക്കാനുള്ളതല്ല; കൊടുക്കാനുള്ളതാണ്. മറ്റുള്ളവർ നമ്മെ സ്നേഹിക്കണമെന്നു നാമാഗ്രഹിക്കുന്ന അവസരങ്ങളിലെല്ലാം, ആ സ്നേഹത്തിനായി കാത്തിരിക്കാതെ, അവരെ സ്നേഹിക്കാൻ നമുക്കാകണം.

ദൈവം നമ്മെ സ്നേഹിക്കുന്നത് നാമവിടുത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നോക്കിയല്ല, ഇവിടെയാണ്‌ ദൈവസ്നേഹം മനുഷ്യരുടെ സ്നേഹത്തിൽനിന്നു വിഭിന്നമാകുന്നത്‌. നമ്മൾ സ്നേഹം മറ്റുള്ളവരുമായി കൈമാറ്റം ചെയ്യുകയാണ് – കൊടുക്കുന്ന സ്നേഹത്തിന് പകരമായി സ്നേഹം വേണമെന്ന വ്യവസ്ഥ നമ്മുടെ ബന്ധങ്ങളിൽ എപ്പോഴും ഉണ്ട്. എന്നാൽ, അതിരുകളില്ലാത്ത സ്നേഹമാണ് സൃഷ്ടികർമ്മത്തിന് ദൈവത്തെ പ്രേരിപ്പിച്ചത്.

നമ്മളിലെ സ്നേഹം വർദ്ധിക്കുന്നത് അത് ലഭിക്കുമ്പോഴല്ല; നമ്മൾ കൊടുക്കുമ്പോളാണ്. നാം ചെയ്യുന്ന സകല കാര്യങ്ങളും സ്വയം താൽപര്യങ്ങൾക്കനുസരിച്ചാകാതെ സ്നേഹത്തോടെ ചെയ്യുവാൻ ശ്രമിക്കാം. സമൂഹത്തിലും, ജോലി സ്ഥലത്തും, കുംടുബത്തിലും നാം എന്ത് ചെയ്താലും സ്വന്തം നേട്ടങ്ങളെ നോക്കാതെ മറ്റുള്ളവർക്ക് സ്നേഹത്തോടെ സകല കാര്യങ്ങളും, നിർവഹിക്കാം. ദൈവം സ്നേഹമാകുന്നു, സ്നേഹമാകുന്ന ദൈവം നമ്മളിലും വസിക്കട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്