ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചും, നികുതി വെട്ടിച്ചും ഈ ഭൂമിയിൽ രക്ഷപ്പെടാം എന്നു പലരും കരുതുന്നു. എന്നാൽ ദൈവവും അവന്‍റെ കല്പനകളും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. നാം ചെയ്യുന്നതും പറയുന്നതും ആയ എല്ലാ കാര്യങ്ങളും ദൈവം കാണുന്നു. ദൈവം നമ്മുടെ ചിന്തകൾ പോലും അറിയുന്നു! ദൈവത്തിന്‍റെ കൽപനകൾ ലംഘിക്കുന്നതിന്‍റെ അനന്തരഫലം മരണമാണ്‌. ഈ മരണവിധിയിൽ നിന്നും നമുക്ക്‌ എങ്ങനെ രക്ഷ പ്രാപിക്കാൻ കഴിയും? ദൈവത്തിന്റെ കൽപനയായ ദൈവത്തിന്റെ തിരുവചനം അനുസരിക്കുക എന്നുള്ളതാണ് മരണ വിധിയിൽ നിന്ന് രക്ഷപ്രാപിക്കാനുള്ള ഏകമാർഗം. ദൈവവചനത്തിലെ ഏതെങ്കിലും ഭാഗം നാം അവഗണിക്കുകയാണെങ്കിൽ അതു നമ്മെ ദൈവരാജ്യത്തിൽ നിന്നും അകറ്റി നിർത്തുന്നതാണ്‌.

പ്രപഞ്ചം മുഴുവനും ചില നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രവർത്തിക്കുന്നു. ഇതു ദൈവം വെച്ചിരിക്കുന്ന നിയമങ്ങൾ ആണ്‌. പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു നക്ഷത്രമോ, ഗ്രഹമോ പ്രപഞ്ച നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ സർവ്വ നാശം സംഭവിക്കും. അതുപോലെ നമ്മുടെ നന്മയ്ക്കു വേണ്ടി ദൈവം നല്‌കിയിരിക്കുന്ന സന്മാർഗ്ഗീവും, ദൈവികവുമായ നിയമങ്ങൾ നാം അനുസരിക്കുമ്പോൾ നമ്മുടെ ജീവിതത്തിനു സന്തോഷം ലഭിക്കും. ഒരു മനുഷ്യനും അവന്‍റെ ഹിതപ്രകാരം ജീവിക്കാൻ കഴികയില്ല. ദൈവവചനത്തെ നാം അംഗീകരിക്കുമ്പോൾ നമ്മുടെ ജീവിതത്തിനു സന്തോഷം ലഭിക്കുന്നു.

ദൈവത്തോടുള്ള അനുസരണം ത്യാഗംപോലയാണ്, എങ്കിലും നാം കർത്താവിന്റെ ശബ്ദം അനുസരിക്കുകയും ദൈവഹിതത്തിനു കീഴ്പെടുകയും ചെയ്യുമ്പോൾ അനുഗ്രഹവും പ്രതിഫലവും നമുക്കുണ്ട്. ദൈവകൽപനകൾ അനുസരിക്കുമ്പോൾ നാം ദൈവത്തോടുള്ള സ്നേഹം വെളിപ്പെടുത്തുന്നു. യോഹന്നാന്‍ 14 : 15 ൽ പറയുന്നു, നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്‍പന പാലിക്കും. ഈ പുതിയ വർഷത്തിൽ ദൈവകൽപനകൾ അനുസരിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്