Category: PRAYER

എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. (യോഹന്നാന്‍ 1: 9)|The true light, which gives light to everyone, was coming into the world. (John 1:9)

ലോകത്തിലേക്ക് വന്ന യഥാർത്ഥ വെളിച്ചമായിരുന്നു യേശുക്രിസ്തു. നീതിമാന്മാരെ തേടി അല്ല പാപികളെ തേടിയാണ് അവൻ എത്തിയത്, കാരണം യഥാർത്ഥ സ്വർഗ്ഗീയ വെളിച്ചം പാപികൾക്ക് ആവശ്യമായിരുന്നു. ദൈവപുത്രൻ ആയിട്ടുകൂടി, ദൈവികമായിട്ടുള്ള യാതൊരു സ്വഭാവ സവിശേഷതകളും കാണിക്കാതെ, തന്നെ തന്നെ ശൂന്യനാക്കി, ദാസന്റെ രൂപം…

കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു നമ്മെ അനുഗ്രഹിക്കും(സങ്കീര്‍ത്തനങ്ങള്‍ 115: 12)|The Lord has remembered us; he will bless us(Psalm 115:12)

നാം ഓരോരുത്തരുടെയും ജീവിതത്തിൽ നിരവധി പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാം. പ്രതികൂല സാഹചര്യങ്ങളെപ്പറ്റിയുള്ള നമ്മളുടെ ചിന്തകൾ ദുഃഖങ്ങളിലേയ്ക്കും, വേദനകളിലേയ്ക്കും ജീവിതത്തെ നയിക്കുന്നു. നമ്മളുടെ ഏത് പ്രശ്നപ്രതികൂല സാഹചര്യങ്ങളിലും വഴിയിൽ ഇട്ടിട്ട് പോകുന്നവനല്ല മറിച്ചു മാറോടു ചേർത്ത് നിർത്തി കരുതലിന്റെ കരം നീട്ടി നമ്മളെ…

സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച്‌ സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.(മർ‍ക്കോസ്‌ 1: 15)|“The time is fulfilled, and the kingdom of God is at hand; repent and believe in the gospel.”(Mark 1:15)

സ്വർഗ്ഗരാജ്യത്തിലെ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ രാജത്വത്തിന് മുഴുവനായും സമർപ്പിക്കുകയും വേണം. ദൈവരാജ്യത്തിനായി ഒരുങ്ങുന്നതിന്റെ ആദ്യപടിയാണ് അനുതാപം. സ്നേഹസ്വരൂപനായ ദൈവത്തിനെതിരായും സഹോദരങ്ങൾക്കെതിരായും പാപം ചെയ്തുപോയി എന്ന തിരിച്ചറിവുണ്ടാകുമ്പോൾ അതോർത്തു…

എന്റെ അടുക്കല്‍ വന്ന്‌ എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും(ഏശയ്യാ 55 : 3)|Incline your ear, and come to me; hear, that your soul may live. (Isaiah 55:3)

ദൈവം ഒന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നിങ്ങൾ എന്റെ വാക്കുകൾ കേൾക്കുക,അത് അനുസരിക്കുക.പക്ഷേ അനുസരിക്കുക പോയിട്ട് പലരും കേൾക്കുക പോലും ചെയ്തിട്ടില്ല. അതുകൊണ്ട് ദൈവവചനം കേൾക്കാത്തവരുടെ നടപ്പ് മുന്നോട്ടല്ല,പിന്നോട്ടാണ്. നമ്മൾ ദൈവത്തിന്റെ പിന്നാലെ പോകുകയും പറയുന്നത് ശ്രവിക്കുകയും ചെയ്യണം. നമുക്ക് ഉണ്ടാകേണ്ട വളരെ…

കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍ ഭാഗ്യവതി.(ലൂക്കാ 1: 45)|Blessed is she who believed that there would be a fulfillment of what was spoken to her from the Lord.”(Luke 1:45)

യേശുവിന്റെ അമ്മയാകാൻ ദൈവത്തിനു മുൻപാകെ സ്വയം ഏൽപിച്ചു കൊടുത്തപ്പോളും, ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്ചപ്പോഴും മറിയം ഭാഗ്യവതിയും, അനുഗ്രഹീതയും ആയി. ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുക എന്നുള്ളത് ഒരു വിശേഷഭാഗ്യമാണ്. എന്നാൽ, ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹത്തിന് അർഹയായശേഷം മറിയം ഒട്ടേറെ വേദനനിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്.…

ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.(1 യോഹന്നാന്‍ 3 : 20)|God is greater than our heart, and he knows everything. (1John 3:20 )

ഹൃദയത്തെ ക്രമപ്പെടുത്താതെ ആർക്കും യേശുവിന്റെ വരവിനായി ഒരുങ്ങാൻ സാധിക്കുകയില്ല. ഹൃദയത്തിന്റെ ഏതെങ്കിലും ഒരു ഇരുളടഞ്ഞ കോണിൽ മറ്റാരുടെയും കണ്ണിൽപെടാതെ യേശുവിനെ സ്വീകരിക്കാൻ നമുക്കാവുകയില്ല. നമ്മുടെ ഹൃദയത്തിലെ പ്രഥമ സ്ഥാനമല്ലാതെ, യോഗ്യമായ മറ്റൊന്നും യേശുവിനെ സ്വീകരിക്കാൻ നമ്മിലില്ല. നമുക്ക് പ്രിയപ്പെട്ടതെന്നു കരുതി നാം…

നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെ രക്‌ഷപ്രാപിക്കണമെന്നാണു ദൈവം നിശ്‌ചയിച്ചിട്ടുള്ളത്‌. (1 തെസലോനിക്കാ 5 : 9)

For God has not destined us for wrath, but to obtain salvation through our Lord Jesus Christ,(1Thessalonians 5:9) ദൈവമക്കളായ നാം പാപങ്ങൾ മൂലം നരകശിക്ഷയുടെ ക്രോധത്തിന് ഇരയാകണമെന്നല്ല, മറിച്ച് കർത്താവായ യേശുവിലൂടെ രക്ഷപ്രാപിക്കണമെന്നാണു ദൈവം…

യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്‌?(1 യോഹന്നാന്‍ 5: 5)|Who is it that overcomes the world except for the one who believes that Jesus is the Son of God? (1 John 5:5)

യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവരാണു ദൈവത്തിന്റെ മക്കൾ. ദൈവമക്കൾക്കല്ലാതെ മറ്റാർക്കും ലോകത്തെ ജയിക്കുവാൻ സാധിക്കുകയില്ല. നാം ഓരോരുത്തർക്കും ദൈവത്തിന്റെ ആൽമാവിനാൽ മാത്രമേ യേശു ദൈവപുത്രനാണെന്നു പറയുവാൻ സാധിക്കുകയുള്ളു. പ്രതികൂലസാഹചര്യങ്ങളിലും പരീക്ഷണവേളകളിലും ദൈവത്തിൽ ആശ്രയിച്ചിട്ട്, ആ സാഹചര്യങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകാത്തതുമൂലം ദൈവവിശ്വാസം നഷ്ടപ്പെട്ടുപോയ…

അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു.(1 യോഹന്നാന്‍ 2: 6)|Whoever says he abides in him ought to walk in the same way in which he walked. (1 John 2:6)

നാം ഒരോരുത്തരെയും, തോൽവിയിൽ നിന്ന്, ജയത്തിലേയ്ക്കും, പാപത്തിൽ നിന്ന് അനുതാപത്തിലേയ്ക്കും, വേദനയിൽ നിന്ന് സന്തോഷത്തിലേയ്ക്കും നയിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. നാം ജീവിതത്തിൽ കർത്താവിനാൽ നാം നയിക്കപ്പെടണമെങ്കിൽ, കാപട്യങ്ങളും, ചതികളും നമ്മിൽ നിന്ന് മാറി നാം ദൈവത്തിന്റെ വഴിയിലൂടെ വിശുദ്ധിയിൽ നയിക്കപ്പെടണം.…

നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്റേ താകും. (ലൂക്കാ 4: 7|If you, then, will worship me, it will all be yours.”(Luke 4:7)

സാത്താൻ യേശുവിനോട് പറഞ്ഞതാണ് പ്രസ്തുത വചന വാക്യം. ഇതുപോലെ നാം സാത്താനെ ആരാധിച്ചാൽ ലോകത്തിന്റെ സകല സുഖഭോഗങ്ങളും നൽകാം എന്ന് സാത്താൻ ദിനംപ്രതി നമ്മളുടെ കാതുകളിലും വന്ന് പറയുന്നു, ദിവസവും പല തരത്തിലുള്ള ആത്മീയ വെല്ലുവിളികളെ നമുക്ക് നേരിടേണ്ടി വരാറുണ്ട്. തിന്മയുമായുള്ള…

നിങ്ങൾ വിട്ടുപോയത്