അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു.(1 യോഹന്നാന്‍ 2: 6)|Whoever says he abides in him ought to walk in the same way in which he walked. (1 John 2:6)
നാം ഒരോരുത്തരെയും, തോൽവിയിൽ നിന്ന്, ജയത്തിലേയ്ക്കും, പാപത്തിൽ നിന്ന് അനുതാപത്തിലേയ്ക്കും, വേദനയിൽ നിന്ന് സന്തോഷത്തിലേയ്ക്കും നയിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. നാം ജീവിതത്തിൽ കർത്താവിനാൽ നാം നയിക്കപ്പെടണമെങ്കിൽ, കാപട്യങ്ങളും, ചതികളും നമ്മിൽ നിന്ന് മാറി നാം ദൈവത്തിന്റെ വഴിയിലൂടെ വിശുദ്ധിയിൽ നയിക്കപ്പെടണം.…










